Kerala

വൈദ്യുതി ലൈനില്‍ നിന്നുണ്ടാകുന്ന അപകടമരണങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കിയിട്ട് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. മനുഷ്യ ജീവന്‍ അമൂല്യമാണ്. അത് നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി പറഞ്ഞു

വൈദ്യുതി ലൈനില്‍ നിന്നുണ്ടാകുന്ന  അപകടമരണങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി
X

കൊച്ചി: വൈദ്യുതി ലൈനില്‍ നിന്നുണ്ടാകുന്ന അപകടങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ അതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കിയിട്ട് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. മനുഷ്യ ജീവന്‍ അമൂല്യമാണ്. അത് നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി പറഞ്ഞു.കേസില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ കോടതി കക്ഷി ചേര്‍ത്തു. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉദ്യോഗസ്ഥന്‍ ആയതിനാലാണ് ഇന്‍സ്‌പെക്ടറെ കക്ഷി ചേര്‍ത്തത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാവുന്നുണ്ടെന്ന് കെഎസ്ഇബിയും സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it