Kerala

പാലാരിവട്ടം മേല്‍പാലം:ഉദ്യോഗസ്ഥരുടെ മൊഴി ഇന്നു മുതല്‍ വിജിലന്‍സ് രേഖപെടുത്തും;സാമഗ്രികളുടെ സാമ്പിളുകള്‍ പരിശോധനയക്ക്

പാലത്തില്‍ നിന്നും ശേഖരിച്ച സാധന സാമഗ്രികളുടെ സാമ്പിളുകള്‍ പ്രത്യേക ലാബില്‍ പരിശോധനയ്ക്കായി ഇന്ന് അയക്കും. മൊഴി രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി കഴിഞ്ഞു.ഇവര്‍ക്ക് അറിയിപ്പും നല്‍കി.പാലം നിര്‍മാണം നടക്കുന്ന സമയത്ത്് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് അടക്കമുളവരുടെ മൊഴി രേഖപെടുത്താനാണ് വിജിലന്‍സിന്റെ തീരുമാനം

പാലാരിവട്ടം മേല്‍പാലം:ഉദ്യോഗസ്ഥരുടെ മൊഴി ഇന്നു മുതല്‍ വിജിലന്‍സ് രേഖപെടുത്തും;സാമഗ്രികളുടെ  സാമ്പിളുകള്‍ പരിശോധനയക്ക്
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത മൂന്നു വര്‍ഷം പിന്നിടുന്നതിനു മുമ്പു തന്നെ തകര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഇന്ന് പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തും. പാലത്തില്‍ നിന്നും ശേഖരിച്ച സാധന സാമഗ്രികളുടെ സാമ്പിളുകള്‍ പ്രത്യേക ലാബില്‍ പരിശോധനയ്ക്കായി ഇന്ന് അയക്കും. മൊഴി രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി കഴിഞ്ഞു.ഇവര്‍ക്ക് അറിയിപ്പും നല്‍കി.പാലം നിര്‍മാണം നടക്കുന്ന സമയത്ത്് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് അടക്കമുളവരുടെ മൊഴി രേഖപെടുത്താനാണ് വിജിലന്‍സിന്റെ തീരുമാനം. ഇദ്ദേഹത്തെ കൂടാതെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച കിറ്റ്‌കോ, നിര്‍മാണ കരാറെടുത്ത കമ്പനി എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ അടക്കുമുള്ളവര്‍ മൊഴി രേഖപെടുത്തുന്നതിനായി വിജിലന്‍സ് തയാറാക്കിയ പട്ടികയില്‍ ഉളളതായാണ് വിവരം.

പാലം നിര്‍മാണത്തിനായി ഉപയോഗിച്ച സിമന്റ് അടക്കമുള്ള സാമഗ്രികളുടെ സാമ്പിളുകള്‍ നേരത്തെ വിദഗ്ദ സംഘത്തിനൊപ്പം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പാലം സന്ദര്‍ശിച്ച് ശേഖരിച്ചിരുന്നു. ഇത് ഇന്ന് പരിശോധനയ്ക്കായി പ്രത്യേക ലാബിലേക്ക് അയക്കും.ഇതിന്റെ ഫലം പരമാവധി വേഗത്തില്‍ ലഭ്യമാക്കണമെന്ന ആവശ്യത്തോടെയായിരിക്കും അയക്കുക.ഒരു മാസത്തിനുള്ളിവില്‍ സര്‍ക്കാരിന് അന്വേഷണ റിപോര്‍ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്.പാലം നിര്‍മാണത്തില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഏതൊക്കെ വിഭാഗത്തിനും ഉദ്യോഗസ്ഥര്‍ക്കുമാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്താനാണ് പ്രധാനമായും വിജിലന്‍സ് അന്വേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്.ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയായിരിക്കും വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട് സമര്‍പ്പിക്കുക.വിജിലന്‍സിന്റെ എറണാകുളം യൂനിറ്റാണ് അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it