Kerala

മതില്‍ ഇടിഞ്ഞു വീണു; തമിഴ്‌നാട് സ്വദേശി മരിച്ചു

തമിഴ്നാട് ദിണ്ടിഗല്‍, ആന്തൂര്‍ മുരുകന്റെ മകന്‍ തങ്കവേലു(32)വാണ് മരിച്ചത്.എടവനക്കാട് സ്വദേശി അബ്ദുല്‍ സമദിന്റെ വീടിനോട് ചേര്‍ന്ന് വാച്ചാക്കല്‍ തോട്ടിലാണ് അപകടം നടന്നത്.തോടിന്റെ സംരഷണ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ സമീപത്തെ മതിലും സംരഷണ ഭിത്തിയും ഇടിഞ്ഞ് തങ്കവേലുവിന്റെമേല്‍ വീഴുകയായിരുന്നു

മതില്‍ ഇടിഞ്ഞു വീണു; തമിഴ്‌നാട് സ്വദേശി മരിച്ചു
X

കൊച്ചി:എടവനക്കാട് മതില്‍ ഇടിഞ്ഞ് വീണ് നിര്‍മാണതൊഴിലാളിയായ തമിഴ്‌നാട് സ്വദേശി മരിച്ചു.കൂടെ ജോലി ചെയ്തിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കറ്റു.തമിഴ്നാട് ദിണ്ടിഗല്‍, ആന്തൂര്‍ മുരുകന്റെ മകന്‍ തങ്കവേലു(32)വാണ് മരിച്ചത്. എടവനക്കാട് സ്വദേശി അബ്ദുല്‍ സമദിന്റെ വീടിനോട് ചേര്‍ന്ന് വാച്ചാക്കല്‍ തോട്ടിലാണ് അപകടം നടന്നത്. ഒന്നരമാസം മുമ്പ് തോട് വൃത്തിയാക്കലിനോടനുബന്ധിച്ച് ഇറിഗേഷന്‍ വകുപ്പ് കരാറുകാര്‍ തോട്ടിലെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കിയിരുന്നു.ഇതേ തുടര്‍ന്ന് സംരക്ഷണഭിത്തിക്ക് തകര്‍ച്ച സംഭവിച്ചു.ഇത് അറ്റകുറ്റപ്പണി നടത്തുതിനിടെയാണ് മതിലും സംരക്ഷണഭിത്തിയും ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്ത് വീണത്. കനത്ത മഴയെ തുടര്‍ന്ന് സംരക്ഷഭിത്തിക്കടിയിലെ മണ്ണ് ഒലിച്ചുപോയതനിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. ആളുകള്‍ ഓടിക്കൂടി രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും തങ്കവേലു മരിച്ചിരുന്നു. തങ്കവേലുവിനൊപ്പം ജോലിചെയ്തിരുന്ന ഇയാളുടെ ബന്ധുവിന് അപകടത്തില്‍ സാരമായി പരിക്കേറ്റു ഇയാളെ എടവനക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞാറക്കല്‍ പോലീസ് എത്തി തങ്കവേലുവിന്റെ മൃതദേഹം എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it