- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കത്തി കാട്ടി ഷോറൂമില്‍ നിന്നും ബൈക്ക് കവര്‍ച്ച; കാട്ടിലൊളിച്ച പ്രതികളെ പോലിസ് സാഹസികമായി പിടികൂടി
കൊല്ലം,തട്ടാമല, മണ്ണാണി കുളം, സനോഫര്‍ മന്‍സിലില്‍ ഫിറോസ് ഖാന്(19),കോഴിക്കോട് ചാത്തമംഗലം, പാറമേല്‍,അമര്‍ജിത്ത്(19) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വി ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്
കൊച്ചി: ആലുവയിലെ ടൂ വീലര്‍ ഷോറൂമില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടു ബൈക്കുകള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികളെ പോലീസ് സാഹസികമായി പിടികൂടി.കൊല്ലം,തട്ടാമല, മണ്ണാണി കുളം, സനോഫര്‍ മന്‍സിലില്‍ ഫിറോസ് ഖാന്(19),കോഴിക്കോട് ചാത്തമംഗലം, പാറമേല്‍,അമര്‍ജിത്ത്(19) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വി ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.
ഇന്നലെ ലോക്ഡോണ്‍ നോടനുബന്ധിച്ച് എറണാകുളം എംജി റോഡില്‍ പോലീസ് വാഹന പരിശോധന നടത്തി കൊണ്ടിരിക്കുന്ന സമയത്ത് രണ്ട് രജിസ്ട്രേഡ് മോട്ടോര്‍ ബൈക്കുകള്‍ അലക്ഷ്യമായി വരുന്നത് കണ്ട് സബ്ഇന്‍സ്പെക്ടര്‍ വിപിന്‍ കൈ കാണിച്ചുവെങ്കിലും ിര്‍ത്താതെ ഓടിച്ചുപോയി. സംശയം തോന്നിയ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. കഴിഞ്ഞദിവസം ആലുവയിലെ ടൂവീലര്‍ ഷോറൂമില്‍ നിന്ന് സെക്യൂരിറ്റിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഷോറൂം തുറപ്പിച്ച് രണ്ട് പുതിയ ബൈക്കുകള്‍ രണ്ടുപേര്‍ എടുത്ത് കൊണ്ടുപോയതായി ആലുവയില്‍ കേസ് ഉണ്ടായിരുന്നു
ഇതിനെ തുടര്‍ന്ന് പോലനസിന്റെ ഗ്രൂപ്പുകളില്‍ എല്ലാം ഇവരുടെ ഫോട്ടോ സജീവമായിരുന്നു . അതിനാല്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കുകള്‍ മോഷ്ടിച്ച ബൈക്കുകള്‍ ആണെന്ന് എസ് ഐ വിപിന്‍ സംശയം ആയി. പിന്തുടര്ന്നെത്തിയ പോലിസിനെ കണ്ട് പ്രതികള്‍ ഹൈക്കോടതിയുടെ പുറകിലുള്ള മംഗള വനം ഭാഗത്തേക്ക് ഓടിച്ചുപോയി അവിടെയെത്തിയപ്പോള്‍ റോഡ് തീര്‍ന്നതായി കണ്ടു പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടാന്‍ ശ്രമിച്ചു അപ്പോള്‍ തന്നെ പ്രതികളില്‍ ഒരാളെ പോലീസ് കീഴ്പ്പെടുത്തി.
മറ്റേയാള്‍ മംഗള വനത്തിലെ മതില് ചാടിക്കടന്ന് വനത്തിലേക്ക് കയറി തുടര്‍ന്ന് കൂടുതല്‍ പോലിസുകാര്‍ എത്തി കാട്ടില്‍ മുഴുവനും പ്രതിക്കായി പരതി. പോലിസ് പുറകെ ഉണ്ടെന്ന് അറിഞ്ഞ പ്രതി മംഗള വനത്തില്‍ നിന്നും ഭാരത് പെട്രോളിയത്തിന്റെ കെട്ടിടത്തിലേക്ക് കയറി. കൂടുതല്‍ പോലിസ് ഭാരത് പെട്രോളിയത്തില്‍ ഉള്ളിലേക്ക് എത്തിയത് കണ്ടു പ്രതി തൊട്ടടുത്തുള്ള കാട്ടു പ്രദേശത്തേക്ക് ഓടി ഒളിച്ചു. ഈ സമയം പോലിസ് കാടു മുഴുവന്‍ വളഞ്ഞു . തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സബ്ഇന്‍സ്പെക്ടര്‍ അനി ശിവ തൊട്ടടുത്തുള്ള ഫഌറ്റിന്റെ ഹെലിപ്പാട് ലേക്ക് കയറുകയും അവിടെനിന്ന് കാട് വീക്ഷിച്ചപ്പോള്‍ ഒളിച്ചിരുന്ന പ്രതിയെ കാണുകയും ചെയ്തു. വയര്‍ലെസ് അത്രയും മുകളില്‍ റേഞ്ച് ഇല്ലാത്തതിനാല്‍ മൊബൈലില്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന് പ്രതിയുടെ ലൊക്കേഷന്‍ പറഞ്ഞു കൊടുക്കുകയും. ഈ വിവരം വിജയശങ്കര്‍ വയര്‍ലസ് മുഖാന്തരം പ്രതിയുടെ അടുത്ത് തിരയുന്ന പോലീസുകാര്‍ക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു .
പോലീസുകാര്‍ എത്തിയപ്പോള്‍ പ്രതി കയ്യിലുള്ള വടിയുമായി ആക്രമിക്കുകയായിരുന്നു. പിന്നീട് അവിടെ നിന്ന് വീണ്ടും ഓടിയ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് കൊല്ലം ഈസ്റ്റ്, പരവൂര്‍, ആലപ്പുഴ പുന്നപ്ര, തൃശ്ശൂര്‍, ആലുവ എന്നീ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണവും, പണവും ലാപ്ടോപ്പും മോഷ്ടിച്ചതിനും കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു.ഇത കൂടാതെ പല കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും പോലിസ് പറഞ്ഞു.
പെരുമ്പാവൂര്‍ ഭാഗത്തു നിന്നും കട കുത്തി തുറന്ന് മൊബൈല്‍ ഫോണും ടാറ്റൂ മിഷ്യനും പാലാരിവട്ടം ഭാഗത്തുനിന്നും കട കുത്തി തുറന്ന് ഹെല്‍മറ്റും കണ്ണടകളും മോഷ്ടിച്ചിട്ടുണ്ട് എന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായും പോലിസ് വ്യക്തമാക്കി. സബ് ഇന്‍സ്പെക്ടര്‍ മാരായ വിപിന്‍, അനി ശിവ, സതീശന്, എ എസ് ഐ ഷമീര്‍, സീനിയര്‍ സിപിഒമാരായ അനീഷ് ഇഗ്നേഷ്യസ്,ജോളി, ശ്യാം, അനൂപ്, തന്‍സീബ്, ഡിവിന്, വിപിന്‍ദാസ്, ശ്രീ ദത്ത് എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വനം നല്കി.സ്െ്രെടക്കിഗ് ഫോഴ്സ് അടക്കം മുപ്പതോളം പോലിസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍ക്കായി മംഗളവനത്തില്‍ തിരച്ചില്‍ നടത്തിയത്
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT