Kerala

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം കേരളത്തിന് അപമാനം : എസ്ഡിപിഐ

പനിയും ശ്വാസതടസവുമായി ചികില്‍സക്ക് എത്തിയ രോഗിയെ വാഹനത്തില്‍ വന്ന് പരിശോധിക്കാന്‍ പോലും തയ്യാറാവാത്തത് മൂലം സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാര്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇപ്പോള്‍ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസ്സ്‌കാരന്‍ പ്രത്യുരാജാണ് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വ്യക്തമാക്കി

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം കേരളത്തിന് അപമാനം : എസ്ഡിപിഐ
X

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം എല്ലാ രംഗത്തും നമ്പര്‍ വണ്‍ ആണെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിന് അപമാനമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ ആലുവ ജില്ലാ ആശുപത്രിയില്‍ രണ്ടാമത്തെ രോഗിയാണ് ചികില്‍സ കിട്ടാതെ മരിക്കുന്നത്. പനിയും ശ്വാസതടസവുമായി ചികില്‍സക്ക് എത്തിയ രോഗിയെ വാഹനത്തില്‍ വന്ന് പരിശോധിക്കാന്‍ പോലും തയ്യാറാവാത്തത് മൂലം സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാര്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇപ്പോള്‍ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസ്സ്‌കാരന്‍ പ്രത്യുരാജാണ് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയുമായി മാറി മാറി മാതാപിതാക്കള്‍ കയറിയിറങ്ങിയിട്ടും വിദഗ്ദ ചികില്‍സ ലഭിച്ചില്ലെന്നത് എറെ കൊട്ടിഘോഷിക്കുന്ന കേരള മോഡലിന് അപമാനമാണ്. കുട്ടി ചികില്‍സയ്ക്കായി ചെന്നത് കണ്ടയ്മെന്റ് സോണില്‍ നിന്നായതിന്റെ പേരിലും പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ചതുമാണ് കുട്ടിയുടെ മരണത്തിലേക്കെത്തിച്ചത്. കൊവിഡിതര രോഗിയോട് ആരോഗ്യ വകുപ്പധികൃതര്‍ കാണിച്ച അനാസ്ഥ മറച്ച് വക്കാനാണ് കുട്ടിയുടെ എക്‌സറേ എടുത്ത് കാട്ടി ചികില്‍സാ പിഴവില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന തെറ്റുകള്‍ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നത്.കേവലം അന്വേഷണത്തിനപ്പുറം ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനും കുറ്റക്കാരായ മുഴുവന്‍ ആളുകള്‍ക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് തയ്യാറാവണമെന്നും എസ്ഡിപിഐ അവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it