Kerala

ആലുവയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; 11 തീവണ്ടികള്‍ റദ്ദാക്കി

പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ചരക്ക് വണ്ടി ഇന്നലെ അര്‍ധ രാത്രിയോടെയാണ് ആലുവ റെയില്‍വേ സ്‌റ്റേഷനു സമീപം പാളം തെറ്റിയത്

ആലുവയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; 11 തീവണ്ടികള്‍ റദ്ദാക്കി
X

കൊച്ചി: ആലുവയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ചരക്കം തീവണ്ടി പാളം തെറ്റിയതോടെ തടസപ്പെട്ട തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. 11 തീവണ്ടികള്‍ റദ്ദാക്കി.

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ് പ്രസ്,എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്,കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്,ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ്,തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ്,എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ്,ആലപ്പുഴ-എറണാകുളം എക്‌സ്പ്രസ്,പാലക്കാട്-എറണാകുളം മെമു,എറണാകുളം-പാലക്കാട് മെമു,ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ചരക്ക് വണ്ടി ഇന്നലെ അര്‍ധ രാത്രിയോടെയാണ് ആലുവ റെയില്‍വേ സ്‌റ്റേഷനു സമീപം പാളം തെറ്റിയത്.മൂന്നാം ട്രാക്കിലേക്ക് കടക്കുമ്പോള്‍ തീവണ്ടിയുടെ രണ്ട് ബോഗികള്‍ ചരിഞ്ഞുകയും വീലുകളും മറ്റും തെറിച്ചു പോകുകയുമായിരുന്നുവെന്ന് പറയന്നു.പുലര്‍ച്ചെയോടെ കൊച്ചിയില്‍ നിന്നും ബ്രേക്ക്ഡൗണ്‍ ഫെസിലിറ്റി ട്രെയിനെത്തി ക്രെയിനുപയോഗിച്ച് ഒരു വരി ഗതാഗതം ഇരുവശത്തേക്കും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പെടെ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.ഉച്ചയോടെ ഗതാഗതം പൂര്‍ണ തോതിലാക്കാനുള്ള ശ്രമം നടന്നു വരികയാണ്‌

Next Story

RELATED STORIES

Share it