Kerala

തോക്കു ചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ അറസ്റ്റില്‍

കൊട്ടാരക്കര സ്വദേശി അരുണ്‍ അജിത്ത് (26) നെയാണ് ആലുവ പോലിസ് പിടികൂടിയത്. കഴിഞ്ഞ 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്

തോക്കു ചൂണ്ടി കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി: ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി അരുണ്‍ അജിത്ത് (26) നെയാണ് ആലുവ പോലിസ് പിടികൂടിയത്. കഴിഞ്ഞ 31ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്.

മര്‍ദ്ദിച്ച ശേഷം ഇയാളെ കളമശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറില്‍ പതിനഞ്ച് ചാക്കോളം ഹാന്‍സ് ആയിരുന്നുവെന്നാണ് സൂചന. ബംഗളുരുവില്‍ നിന്ന് മൊത്തമായി വാങ്ങി ആലുവയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോയതെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു. പ്രവാസിയുടെ ഉടമസ്ഥതയിലുളളതാണ് കാര്‍. വര്‍ക്കലയില്‍ ഒരു റിസോര്‍ട്ട് വാടകയ്ക്ക് എടുത്തു നടത്തുകയാണ് അരുണ്‍ അജിത്. ഇയാളുടെ റിസോര്‍ട്ടിന് സമീപത്തു നിന്നുമാണ് കാര്‍ കണ്ടെടുത്തത്.

കഞ്ചാവ് കേസുള്‍പ്പെടെയുളള കേസുകളിലെ പ്രതിയാണെന്നും പോലിസ് പറഞ്ഞു.കേസിലെ മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, എസ്‌ഐമാരായ പി എസ് ബാബു, എം എസ് ഷെറി സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ , എച്ച്ഹാരിസ്, കെ ബി സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it