Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വെളിയത്തുനാട് സ്വദേശി ഷെഫീക്ക് (32) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വെളിയത്തുനാട് സ്വദേശി ഷെഫീക്ക് (32) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്.ചികില്‍സയുടെ ഭാഗമായി പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ ഒരു മാസമായി താമസിച്ചിരുന്നു. ഈ സമയത്തായാണ് പീഡനം നടന്നതെന്ന് പോലിസ് പറഞ്ഞു.

ഇയാള്‍ കുടുംബത്തോടൊപ്പമാണ് വീട്ടില്‍ താമസിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, എസ്‌ഐമാരായ എം എസ് ഷെറി, കെ ആര്‍ മുരളീധരന്‍, എസ്‌സിപി.ഒ മാരായ ഷൈജ ജോര്‍ജ്, കെ കെ ഹില്‍മത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it