Kerala

സിനഡിന്റെനിര്‍ദ്ദേശംനടപ്പിലാക്കില്ല;എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍;നിരാഹാരം അവസാനിപ്പിച്ച് വൈദികരും വിശ്വാസികളും

സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നിലവിലെ സാഹചര്യത്തില്‍ നടപ്പില്ലാക്കില്ലെന്ന് വ്യക്തമാക്കി മാര്‍ ആന്റണി കരിയില്‍ പ്രസ്താവന നടത്തിയതോടെയാണ് സമരം അവസാനിച്ചത്

സിനഡിന്റെനിര്‍ദ്ദേശംനടപ്പിലാക്കില്ല;എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍;നിരാഹാരം അവസാനിപ്പിച്ച് വൈദികരും വിശ്വാസികളും
X

കൊച്ചി: സീറോ മലബാര്‍ സഭയില്‍ കുര്‍ബ്ബാന ഏകീകരണം നടപ്പിലാക്കണമെന്ന സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിന്റെ നിര്‍ദ്ദേശം എറണാകുളം -അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അതിരൂപത മെത്രാപ്പോലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍.ജനാഭിമുഖ കര്‍ബ്ബാന ചൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതു ദിവസമായി അതിരൂപത ആസ്ഥാനത്തും ആശുപത്രിയിലുമായി വൈദികരും വിശ്വാസികളുടം നടത്തിവന്ന നിരാഹാര സത്യാഗ്രാഹ സമരം അവസാനിപ്പിച്ചു.


സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നിലവിലെ സാഹചര്യത്തില്‍ നടപ്പില്ലാക്കില്ലെന്ന് വ്യക്തമാക്കി മാര്‍ ആന്റണി കരിയില്‍ പ്രസ്താവന നടത്തിയതോടെയാണ് സമരം അവസാനിച്ചത്. ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പിലാക്കണമെന്ന സിനഡിന്റെ തീരുമാനം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് തനിക്ക് വ്യക്തമായി.ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം അവാസനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വൈദികരും വിശ്വാസികളും.സമരം നടത്തുന്നവരുടെ ജീവനെയും അതിരൂപതയുടെ പൊതു വികാരവും മാനിച്ചുമാണ് തീരുമാനമെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി.

സിനഡിനു ശേഷം അതിരൂപതിയില്‍ രൂപം കൊണ്ട ഗുരുതരമായ സാഹചര്യം മേജര്‍ ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടും പെര്‍മനെന്റി സിനഡ് അംഗങ്ങളെ ഓണ്‍ലൈനിലുടെയും അറിയിച്ചുവെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി.ഇതു കൂടാതെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കാര്‍ഡിനല്‍ പീറ്റര്‍ പരോളിനെയും അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ഡ് ജിറെല്ലിയെയും രേഖമൂലം അറിയിച്ചുവെന്നും പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിനുളള നടപടിയുമായി മുന്നോട്ടു പോകുമെന്നും മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി.


എറണാകുളം അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്നും, അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലേക്കും സ്ഥാപനങ്ങളിലും ഇത് അറിയിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ അടുത്ത ദിവസം തന്നെ അയക്കുമെന്നും അതിരൂപതയുടെ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍അറിയിച്ചതിന്റെ വെളിച്ചത്തില്‍ എറണാകുളം അതിരൂപത അല്‍്മായ മുന്നേറ്റം നേതാക്കളും വൈദീകരും ഒമ്പത് ദിവസമായി നടത്തി വന്ന നിരാഹാരസത്യാഗ്രഹം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി എറണാകുളം-അങ്കമാലി അതിരൂപത അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു.

എറണാകുളം അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്ന് മാര്‍ ആന്റണി കരിയില്‍ നിരാഹാരസത്യാഗ്രഹം നടത്തുന്ന വൈദികരായ ഫാ.ബാബു കളത്തില്‍, ഫാ. ടോം മുള്ളന്‍ചിറ, വിശ്വാസികളുടെ പ്രതിനിധികളായ പ്രകാശ് പി ജോണ്‍, തോമസ് കീച്ചേരി എന്നിവരെ അറിയിച്ചു.ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ നിരഹാരത്തിലായിരുന്നു ഫാ,ബാബു കളത്തിലിന് ഫാ.പോള്‍ കരേടനും അതിരൂപത ആസ്ഥാനത്ത് നിരാഹാര സമരം നടത്തിയിരുന്ന ഫാ.ടോം മുള്ളന്‍ചിറക്ക് ഫാ.ജോസഫ് പാറേക്കാട്ടിലും പ്രകാശ് പി ജോണിന് അല്‍മായ മുന്നേറ്റം സെക്രട്ടറി ബോബി മലയിലും നാരങ്ങ നീര് നല്‍കി നിരാഹാരസത്യാഗ്രഹം അവസാനിപ്പിച്ചു.

എറണാകുളം അതിരൂപതയിലെ 99% വൈദികരുടെയും വിശ്വാസികളുടെയും നിലപാടിനോടൊപ്പം നിന്നതിന്റെ പേരില്‍ മാര്‍ ആന്റണി കരിയിലിന് എതിരെ സഭാ നേതൃത്വം എന്തെങ്കിലും നടപടി എടുക്കുകയോ സ്ഥലം മാറ്റുകയോ ചെയ്താലോ, മാര്‍ ആന്റണി കരിയിലിന്റെ മുകളില്‍ മറ്റൊരാളെ ചുമതല കൊടുക്കാനോ തുനിഞ്ഞാല്‍ അനുവദിക്കില്ലെന്നും, മാര്‍ ആന്റണി കരിയിലിനെ എറണാകുളം ബിഷപ്പ് ഹൗസില്‍ നിന്ന് പുറത്തേക്കോ മറ്റൊരു മെത്രാനെ ഈ ബിഷപ്പ് ഹൗസിലേക്കോ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അല്‍മായ മുന്നേറ്റം മുന്നറിയിപ്പ് നല്‍കി.അല്‍മായ മുന്നേറ്റം വൈദീകരോടൊപ്പം തുടരുന്ന നിരാഹാരസമരം മാത്രം ആണ് ഇന്ന് അവസാനിപ്പിക്കുന്നത്. മറ്റു സമരപരിപാടികള്‍ ജനാഭിമുഖ കുര്‍ബാന സ്ഥിരം നിയമമായി ലഭിക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it