Kerala

ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബ്ബാന നടപ്പിലാക്കില്ലെന്ന്; സിനഡിന്റെ നിര്‍ദ്ദേശം തള്ളി എറണാകുളം-അങ്കമാലി അതിരൂപത വൈദികര്‍

ഓശാന ഞായര്‍ മുതലോ ഈസ്റ്റര്‍ ദിനം മുതലോ എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളില്‍ ഏകീകൃത കര്‍ബ്ബാന ചൊല്ലുകയില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.മാത്യു കിലുക്കന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സര്‍ക്കുലറില്‍ മാര്‍ ആന്റണി കരിയിലിനെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതെന്നും വൈദികര്‍

ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബ്ബാന നടപ്പിലാക്കില്ലെന്ന്; സിനഡിന്റെ നിര്‍ദ്ദേശം തള്ളി എറണാകുളം-അങ്കമാലി അതിരൂപത വൈദികര്‍
X

കൊച്ചി: ഓശാന ഞായര്‍ മുതല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണരീതി നടപ്പിലാക്കണമെന്ന സീറോ മലബാര്‍ സിനഡിന്റെ തീരൂമാനം തള്ളി എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍.ഓശാന ഞായര്‍ മുതലോ ഈസ്റ്റര്‍ ദിനം മുതലോ എറണാകുളം-അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളില്‍ ഏകീകൃത കര്‍ബ്ബാന ചൊല്ലുകയില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ.മാത്യു കിലുക്കന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഏകീകൃത കുര്‍ബ്ബാന അര്‍പ്പണവുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെയും പേരില്‍ ഇന്നലെ പുറപ്പടുവിച്ച സുയക്ത സര്‍ക്കുലര്‍ മൗണ്ട് സെന്റ്‌തോമസിലെ കൂരിയ മുന്‍കൂട്ടി എഴുതി തയ്യാറാക്കി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാസന മന്ദിരത്തില്‍ ചേര്‍ന്ന് വൈദിക യോഗത്തില്‍ മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കിയതായി ഫാ.മാത്യു കിലുക്കന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ഇതില്‍ നിന്നും സിനഡ് അംഗങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലറില്‍ ഒപ്പു വെച്ചതെന്ന് വ്യക്തമാണെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ കാനന്‍ 932-1 പ്രകാരം അസാധുവാണന്നും ഇന്ന് ചേര്‍ന്ന് വൈദിക യോഗം വിലയിരുത്തിയതായും ഫാ.മാത്യു കിലുക്കന്‍ വ്യക്തമാക്കി.കാനന്‍ നിയമ പ്രകാരം ഏതൊരു നൈയാമിക പ്രവര്‍ത്തിയും അടിസ്ഥാനപരമായി സ്വതന്ത്രമായ ഒന്നായിരിക്കണം.മെത്രാപ്പോലീത്തന്‍ വികാരി എന്ന നിലയില്‍ എറണാകുളം-അങ്കമാലി അതിരുപതയുടെ ഭരണച്ചുമതല ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ നാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കുലറിലെ കര്‍ദ്ദിനാള്‍ മാല്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഒപ്പ് അംഗീകരിക്കാനാകില്ലെന്നും വൈദിക യോഗം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ എറണാകുളംഅങ്കമാലി അതിരൂപതയ്ക്ക് ബാധകമല്ലെന്നും, ജനാഭിമുഖകുര്‍ബാന തുടരുമെന്നും ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയിലിന്റെ സാന്നിധ്യത്തില്‍ യോഗം പ്രഖ്യാപിച്ചതായും ഫാ.മാത്യു കിലുക്കന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇതിനിടയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണ രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അതിരൂപത ആസ്ഥാനത്ത് നിരാഹാര സമരം നടത്തുന്നവരും ഇതിനെ എതിര്‍ക്കുന്നവരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് പോലിസ് ഇടപെട്ടാണ് ഇവരെ നീക്കിയത്

Next Story

RELATED STORIES

Share it