Kerala

അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

അടൂര്‍ സ്വദേശി ഷമീര്‍ (കാട്ടാളന്‍ ഷമീര്‍ -38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീര്‍ എന്ന് പോലിസ് പറഞ്ഞു

അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
X

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍. അടൂര്‍ സ്വദേശി ഷമീര്‍ (കാട്ടാളന്‍ ഷമീര്‍ -38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീര്‍ എന്ന് പോലിസ് പറഞ്ഞു. ഒളിവിലായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്.

കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളാണ്. അടൂര്‍,പുനലൂര്‍ ഭാഗങ്ങളില്‍ കഞ്ചാവിന്റെ വിതരണവുമുണ്ട്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ആറായി. കഴിഞ്ഞ നവംബര്‍ 8 ന് ആണ് ആന്ധ്രയിലെ പഡേരുവില്‍ നിന്നും രണ്ട് കാറുകളില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ വച്ച് ഡാന്‍സാഫ് ടീമും അങ്കമാലി പോലിസും ചേര്‍ന്ന് പിടികൂടിയത്. അനസ്, ഫൈസല്‍, വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇവരെ കൂടാതെ മറ്റ് പ്രതികളായ മുനീര്‍ (കാട്ടാളന്‍ മുനീര്‍) , അബു താഹിര്‍ (സവാള) എന്നിവരെയും അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it