Kerala

പോലിസ് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയ സംഭവം; പ്രതി അറസ്റ്റില്‍

വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടില്‍ രതീഷ് (38) എന്ന ആളെയാണ് കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞാണ് പ്രതി പണം തട്ടിയത്

പോലിസ് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയ സംഭവം; പ്രതി അറസ്റ്റില്‍
X

കൊച്ചി: പോലിസുദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടില്‍ രതീഷ് (38) എന്ന ആളെയാണ് കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞ് പ്രതി പരാതിക്കാരനായ യുവാവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിക്ക് ഫേസ്ബുക്ക് വഴി മെസ്സേജ് അയച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനും ആങ്ങളയും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടുത്താല്‍ പറഞ്ഞ് സെറ്റില്‍ ചെയ്യാം എന്നും പറയുകയായിരുന്നു.

ഇതിന് സമ്മതമല്ലെങ്കില്‍ കേസ് എടുക്കുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി ഇരുപതിനായിരം രൂപ കൊടുത്താല്‍ കേസ് സെറ്റില്‍ ചെയ്യാം എന്ന് പിതാവിനെ അറിയിച്ചു. പരിഭ്രാന്തനായ പിതാവ് മകനറിയാതെ ഇയാള്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞ യുവാവ് പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. ഇന്‍സ്‌പെക്ടര്‍ കെ എം മഹേഷ് കുമാര്‍, എഎസ്‌ഐ കെ കെ അനില്‍ കുമാര്‍, എസ്‌സിപിഒ മാരായ നവാസ്, ബോണി, സിപിഒ അനുരാജ് എന്നിവര്‍ പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it