Kerala

വിവാഹ ആവശ്യത്തിനെന്ന വ്യാജേന കാര്‍ വാടകയ്ക്ക് വാങ്ങി മറിച്ച് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ആലുവ മുട്ടം തായ്ക്കാട്ടുകര സ്വദേശി റിസ് വിന്‍ റഹിം (26) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്. പട്ടിമറ്റം സ്വദേശിയുടെ കാര്‍ ഒരു വര്‍ഷത്തിനു മുന്‍പ് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി മറിച്ച് വിറ്റു എന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ കുന്നത്തുനാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

വിവാഹ ആവശ്യത്തിനെന്ന വ്യാജേന കാര്‍ വാടകയ്ക്ക് വാങ്ങി മറിച്ച് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
X

കൊച്ചി: വിവാഹ ആവശ്യത്തിനെന്ന വ്യാജേന കാര്‍ വാടകയ്ക്ക് വാങ്ങി മറിച്ച് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ആലുവ മുട്ടം തായ്ക്കാട്ടുകര സ്വദേശി റിസ് വിന്‍ റഹിം (26) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്. പട്ടിമറ്റം സ്വദേശിയുടെ കാര്‍ ഒരു വര്‍ഷത്തിനു മുന്‍പ് വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി മറിച്ച് വിറ്റു എന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ കുന്നത്തുനാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പ്രതികളിലൊരാളായ കളമശ്ശേരി സ്വദേശി ആസിഫ് എന്നയാള്‍ ഇതിനിടെ വിദേശത്തേക്ക് കടന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലുവ മുട്ടത്തുള്ള വാടക ഫ് ളാറ്റില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

എഎസ്പി അനൂജ് പലിവാല്‍, കുന്നത്തുനാട് പോലിസ് ഇന്‍സ്‌പെക്ടര്‍ വി പി സുധീഷ്, എസ്‌ഐ എം പി എബി, എഎസ്‌ഐ മാരായ എം ജി സജീവ്, കെ എ നൗഷാദ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി എം നിഷദ്, എം എസ് സിജു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it