Kerala

കുടുംബദോഷം മാറാന്‍ പൂജ നടത്താമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

കോലഞ്ചേരി പത്താം മയില്‍ സ്വദേശി രാജന്‍ (48) എന്നയാളെയാണ് വടക്കേക്കര പോലിസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ അഭരണങ്ങളും, പണവുമാണ് നഷ്ടമായത്

കുടുംബദോഷം മാറാന്‍ പൂജ നടത്താമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയ സംഭവം: ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി: കുടുംബദോഷം മാറാന്‍ പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോലഞ്ചേരി പത്താം മയില്‍ സ്വദേശി രാജന്‍ (48) എന്നയാളെയാണ് വടക്കേക്കര പോലിസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ അഭരണങ്ങളും, പണവുമാണ് നഷ്ടമായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘം വീട്ടമ്മയുടെ മക്കളെക്കുറിച്ച് തിരക്കുകയും വിദേശത്തുള്ള മകന് ആപത്തുണ്ടാകുമെന്നും പൂജകള്‍ ചെയ്താല്‍ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടമ്മയെ വിശ്വസിപ്പിക്കാന്‍ വീട്ടിനടുത്തുള്ള ചിലരുടെ പേരുകള്‍ പറഞ്ഞ് അവര്‍ ഇത്തരം പൂജകള്‍ മുന്‍പ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.

പൂജകള്‍ നടത്തുന്നതിന് സ്വര്‍ണ്ണം ആവശ്യമാന്നെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ സ്വര്‍ണ്ണമാലയും, മോതിരങ്ങളും 1,400 രൂപയും ഇവരെ ഏല്‍പ്പിച്ചു. പൂജ കഴിഞ്ഞ് സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു കൊണ്ടുത്തരാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് വീട്ടമ്മ പോലിസില്‍ പരാതി നല്‍കിയത്. മകന് വിദേശത്ത് ജോലി ലഭിക്കുന്നതിനായി പ്രത്യേക പൂജകള്‍ നടത്താമെന്ന് പറഞ്ഞ് ഇതിനു മുന്‍പ് ഇവര്‍ 2,000 രൂപ വാങ്ങിയിരുന്നതായി വീട്ടമ്മ പറഞ്ഞു. ഇവര്‍ ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി സംശയിക്കുന്നുവെന്ന് പോലിസ് പറഞ്ഞു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലിസ് പ്രതികളിലൊരാളെ പിടികൂടിയത്. രണ്ടാമനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അരൂണ്‍ ദേവ്, രാജേഷ്, .എഎസ്‌ഐ മാരായ അരുണ്‍, ഗിരീഷ് എസ്‌സിപിഒ സെബാസ്റ്റിയന്‍. സിപിഒ മാരായ അനീഷ്, ലിജോ, ദില്‍രാജ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it