Kerala

മിശ്രഭോജന ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

പന്തി ഭോജനം നടത്തിയ 3 സെന്റ് സ്ഥലത്ത് മികച്ച പദ്ധതി തയാറാക്കും. അതിന് ആവശ്യമായ പണം സാംസ്‌ക്കാരിക വകുപ്പ് അനുവദിക്കും. കൂടാതെ പണ്ഡിന്റ് കറുപ്പന്റെ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു

മിശ്രഭോജന ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു
X

കൊച്ചി: സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനം നടന്ന ചെറായി തുണ്ടിപ്പറമ്പിലെ ചരിത്രഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.ഭൂമി ഏറ്റെടുത്തതിന്റെ ഔപചാരിക പ്രഖ്യാപനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. അടിച്ചമര്‍ത്തലുകളെപ്പറ്റി ഇന്നും തുറന്ന് പറയാന്‍ നാം മടിക്കുകയാണെന്നും എന്നാല്‍ കെട്ട കാലത്ത് ധൈര്യ പൂര്‍വ്വം കീഴാള ശബ്ദമായി മാറാന്‍ സഹോദരന്‍ അയ്യപ്പന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. പന്തി ഭോജനം നടത്തിയ 3 സെന്റ് സ്ഥലത്ത് മികച്ച പദ്ധതി തയാറാക്കും. അതിന് ആവശ്യമായ പണം സാംസ്‌ക്കാരിക വകുപ്പ് അനുവദിക്കും. കൂടാതെ പണ്ഡിന്റ് കറുപ്പന്റെ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.

ഇടവപ്പാതിയിലെ ഇടിമുഴക്കം എന്ന് വിശേഷിക്കപ്പെട്ട പന്തിഭോജനം നടന്ന തുണ്ടിപ്പറമ്പിലെ 3 സെന്റ് സ്ഥലം 16 ലക്ഷം രൂപക്കാണ് മുസിരീസ് പൈതൃക പദ്ധതി വഴി വാങ്ങിയത്. സഹോദരന്‍ അയ്യപ്പന്‍ സ്മാരക ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എസ് ശര്‍മ, മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് , വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം ബി ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ , മെമ്പര്‍ ഷീല ഗോപി, സ്മാരക കമ്മറ്റി വൈസ് പ്രസിഡന്റ് സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ.കെ കൃഷ്ണകുമാര്‍ , കമ്മറ്റി അംഗമായ ഡോ. കെ കെ ജോഷി, രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it