- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ ലഹരി മരുന്നുമായി രണ്ടുപേര്‍ പോലിസ് പിടിയില്‍
എറണാകുളം പച്ചാളം സ്വദേശിയായ ബിനു ജോസഫ്(42), എളമക്കര സ്വദേശി ഇമ്മാനുവല്‍(24) എന്നിവരെയാണ് പോണേക്കര നേതാജി റോഡ് ഭാഗത്തു നിന്ന് കൊച്ചി സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും, എളമക്കര പോലിസും ചേര്‍ന്ന് പിടികൂടിയത്
കൊച്ചി: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നുമായി രണ്ടു പേര് പോലിസ് പിടിയില്‍.എറണാകുളം പച്ചാളം സ്വദേശിയായ ബിനു ജോസഫ്(42), എളമക്കര സ്വദേശി ഇമ്മാനുവല്‍(24) എന്നിവരെയാണ് പോണേക്കര നേതാജി റോഡ് ഭാഗത്തു നിന്ന് കൊച്ചി സിറ്റി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും, എളമക്കര പോലിസും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍ നിന്നും 20 ഗ്രാം എംഡിഎംഎ, 49 എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
ലഹരി മരുന്നു വില്‍പ്പനയ്ക്കായി ഇവര്‍ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാറും പോലിസ് പിടിച്ചെടുത്തു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പച്ചകുത്തുന്ന (ടാറ്റൂ) ജോലിയുള്ള ഇമ്മാനുവല്‍ ഇതിന്ഴെറ മറവിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. മൊബൈല്‍ ഷോപ്പ് നടത്തുന്ന ബിനുവാണ് മയക്കുമരുന്ന് വാങ്ങുന്നതിനുള്ള പണം കൊടുക്കുന്നതെന്ന് അറിവ് ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഈ പണം ഉപയോഗിച്ച് ഇമ്മാനുവല്‍ ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്ത് ബംഗളുരുവില്‍ നിന്ന് കൊറിയര്‍ വഴിയാണ് എറണാകുളത്ത് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.
നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുമായി ബന്ധമുള്ള പ്രതികള്‍ യുവാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കുമാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. നഗരത്തില്‍ നടക്കുന്ന റേവ് പാര്‍ട്ടികളിലും ഇവര്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കാറുണ്ട്. നഗരത്തില്‍ വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും ശരീരത്തില്‍ പച്ചകുത്തുന്നത് വ്യാപകമായിട്ടുള്ളതാണ്. ഇതിന്റെ മറവില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന് പോലിസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കൂടുതല്‍ പ്രതികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMT