Kerala

എറണാകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി; പോലിസ് റെയ്ഡില്‍ ആറു പേര്‍ പിടിയില്‍

പോലിസ് പരിശോധന തുടരുകയാണ്.പ്രദേശത്ത് വാടകയ്‌ക്കെടുത്ത വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.റെയ്ഡില്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന മെഷീനുകളും ലക്ഷകണക്കിന് രൂപയുടെ കള്ളനോട്ടുകളും പോലിസ് കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്

എറണാകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി; പോലിസ് റെയ്ഡില്‍ ആറു പേര്‍ പിടിയില്‍
X

കൊച്ചി: എറണാകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തി.പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആറു പേര്‍ പിടിയിലായതായി വിവരം.പോലിസ് പരിശോധന തുടരുകയാണ്.പ്രദേശത്ത് വാടകയ്‌ക്കെടുത്ത വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.റെയ്ഡില്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന മെഷീനുകളും ലക്ഷകണക്കിന് രൂപയുടെ കള്ളനോട്ടുകളും പോലിസ് കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് പോലിസും മറ്റു വിവിധ വകുപ്പുകളും ചേര്‍ന്ന് ഇവിടെ പരിശോധന തുടങ്ങിയത്.പിടിയിലായവര്‍ക്ക് ഇടുക്കി,പത്തനംതിട്ട ജില്ലകളിലും ബന്ധങ്ങളുള്ളതായി പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ജില്ലകള്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പിറവം ടൗണില്‍ പച്ചക്കറിക്കടക്കാരന് ലഭിച്ച 500 രൂപയുടെ നോട്ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോലിസ് അന്വേഷണം തുടങ്ങിയത്.കെട്ടിട നിര്‍മാണത്തിനെന്ന വ്യാജേനയാണ് സംഘം വീട് വാടകയ്‌ക്കെടുത്തിരുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

Next Story

RELATED STORIES

Share it