- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോളി ബാര്‍ ' എന്ന പേരില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്‍പ്പന ; ഒരാള്‍ അറസ്റ്റില്‍
ആലിന് ചുവട് വെണ്ണല സ്വദേശി തച്ചേത്ത് വീട്ടില്‍ ജോളി എന്ന് വിളിക്കുന്ന തോമസ് (51) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 35 ലിറ്റര്‍ മദ്യം കണ്ടെടുത്തതായി എറണാകുളം റേഞ്ച് എക്സൈസ്

കൊച്ചി: വീടു കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന്ന നടത്തിയാള്‍ എക്സൈസിന്റെ പിടിയില്‍. ആലിന് ചുവട് വെണ്ണല സ്വദേശി തച്ചേത്ത് വീട്ടില്‍ ജോളി എന്ന് വിളിക്കുന്ന തോമസ് (51) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 35 ലിറ്റര്‍ മദ്യം കണ്ടെടുത്തു. ടൗണിലെ ബിവറേജ്സ് ഔട്ട് ലെറ്റുകളില്‍ നിന്ന് പല തവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് ഇയാള്‍ മറിച്ച് വില്‍പ്പന നടത്തിവരുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഉപഭോക്താക്കള്‍ക്കിടയില്‍ 'ജോളി ബാര്‍ ' എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ എന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയ്യോടെ പിടികൂടുകയായിരുന്നു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ആര് രാമപ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ കെ രമേശന്, പി യു ഋഷികേശന്, സത്യനാരായണന്, സിറ്റി മെട്രോ ഷാഡോയിലെ എന്‍ ഡി ടോമി, എന്‍ ജി അജിത്ത് കുമാര്‍, വനിത സിവില്‍ ഓഫീസര്‍ സി ജി പ്രമിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RELATED STORIES
ആലപ്പുഴയില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം...
8 Jun 2025 1:55 PM GMTആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMTആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMTകനത്ത മഴയും കാറ്റും; നിലതെറ്റി തോട്ടിലേക്ക് വീണ ജലഗതാഗത വകുപ്പ്...
26 May 2025 5:24 PM GMTശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകർന്നു വീണ് 18കാരി മരിച്ചു
26 May 2025 11:43 AM GMTആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
14 May 2025 7:33 AM GMT