- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് കമ്പി വാങ്ങി പണം നല്‍കാതെ സ്ഥാപന ഉടമയെ കബളിപ്പിച്ച മുങ്ങിയ ആള് പിടിയില്‍
മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുജീബ് റഹ്മാന്(41) നെയാണ് ഉദയം പേരൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ കെ ബാലന് ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

കൊച്ചി: ഉദയം പേരൂര്‍ വലിയ കുളത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ലക്ഷകണക്കിന് രൂപയുടെ ഇരുമ്പു കമ്പി വാങ്ങിയതിനുശേഷം പണം നല്‍കാതെ കബളിപ്പിച്ച് മുങ്ങിയ ആള് പോലിസ് പിടിയില്‍.മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുജീബ് റഹ്മാന്(41) നെയാണ് ഉദയം പേരൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ കെ ബാലന് ന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
ഉദയം പേരൂര്‍ വലിയ കുളത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെത്തിയ മുജീബ് സിവില്‍ കോണ്ട്രാക്ടര് ആണെന്ന് പറഞ്ഞ് സ്ഥാപന അധികൃതരുടെ വിശ്വാസം പിടിച്ചു പറ്റിയതിനു ശേഷം അഞ്ചു ലക്ഷം രൂപയുടെ ഇരുമ്പു കമ്പി വാങ്ങി.തുടര്‍ന്ന് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തുവെന്നതിന്റെ വ്യാജ രസീത് നല്‍കിയതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ആഡംബര കാറിലെത്തിയ ഇയാള്‍ മുളംന്തുരുത്തിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായിട്ടാണ് എന്നു പറഞ്ഞാണ് കഴിഞ്ഞ മാര്‍ച്ച് 26 ന് ഇരുമ്പു കമ്പി വാങ്ങിയത്.ഇതു പ്രകാരം കമ്പി മുജീബ് പറഞ്ഞ സൈറ്റില്‍ ഇറക്കി നല്‍കിയിരുന്നു.തുടര്‍ന്ന് പണം ഓണ്‍ലൈനായി ട്രാന്‍സ് ഫര് ചെയ്തുവെന്നതിന്റെ തളിവിലേക്കായി ഇയാള്‍ വ്യാജ രീസീത് സ്ഥാപന ഉടമയ്ക്ക് വാടസ് അപ്പില്‍ അയച്ചു നല്കി.എന്നാല്‍ അക്കൗണ്ടില്‍ പണം എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപന ഉടമ നടത്തിയ അന്വേഷത്തിലാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്.സൈറ്റില്‍ നിന്നും ഇതിനോടകം മുജീബ് ഇരുമ്പ് കമ്പി നീക്കം ചെയ്തിരുന്നു.തുടര്‍ന്ന് സ്ഥാപന ഉടമ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ മുജീബ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതായി പോലിസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ സമാന കുറ്റങ്ങള്‍ക്ക് വിവിധ പോലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിവിധ കോടതികളില്‍ നിന്നുള്ള വാറണ്ട് നിലനില്‍ക്കുന്നതായി കണ്ടെത്തിയതായും പോലിസ് പറഞ്ഞു.തുടര്‍ന്ന് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തേഞ്ഞിപ്പലം ഭാഗത്ത് പ്രതിയുള്ളതായി വിവരം ലഭിച്ചു.തുടര്‍ന്ന് തേഞ്ഞിപ്പലം പോലിസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.കൊണ്ടോട്ടി,വളാഞ്ചേരി,താമരശേരി,നടക്കാവ്,കടാമ്പുഴ,തിരൂരങ്ങാടി,മഞ്ചേരി,തിരൂര്‍ എന്നിങ്ങനെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ 12 ഓളം സമാന കേസുകള്‍ ഉളളതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.സബ് ഇന്‍സ്പെക്ടര്‍ എന്‍ ആര് ബാബു,അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ രാജേഷ്, സീനിയര്‍ സിപിഒ ശ്രീകുമാര്‍,സിപിഒ ഗുജ്റാള്‍,ശ്രീരാജ് എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്കി.
RELATED STORIES
ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു
26 July 2025 6:05 PM GMTമഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 July 2025 5:52 PM GMTകനത്ത മഴ; ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി മരിച്ചു
26 July 2025 5:49 PM GMTകണ്ണൂരില്‍ ബോട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക്...
26 July 2025 5:44 PM GMTമൂന്നാറില്‍ മണ്ണിടിച്ചില്‍; നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക്...
26 July 2025 5:36 PM GMTആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍; 50ലധികം വീടുകളില്‍ വെള്ളം കയറി
26 July 2025 5:27 PM GMT