Kerala

മയക്കുമരുന്നുമായി പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം രണ്ടു പേര്‍ പിടിയില്‍

കാക്കനാട് ചിറ്റേത്തുകര യില്‍ നിന്നും രണ്ടു ഗ്രാം ബ്രൗണ്‍ ഷുഗറും 12 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബാപ്പി മണ്ഡല്‍ (23)നെയും 250 ഗ്രാം കഞ്ചാവുമായി എറണാകുളം നോര്‍ത്തില്‍ നിന്ന് പൊന്നാനി പെരുമ്പടപ്പ് സ്വദേശി നൗഷാദിനേയുമാണ് അറസ്റ്റ് ചെയ്തത്

മയക്കുമരുന്നുമായി പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍.എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കാക്കനാട് ചിറ്റേത്തുകര യില്‍ നിന്നും രണ്ടു ഗ്രാം ബ്രൗണ്‍ ഷുഗറും 12 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബാപ്പി മണ്ഡല്‍ (23)നെയും 250 ഗ്രാം കഞ്ചാവുമായി എറണാകുളം നോര്‍ത്തില്‍ നിന്ന് പൊന്നാനി പെരുമ്പടപ്പ് സ്വദേശി നൗഷാദിനേയും അറസ്റ്റ് ചെയ്തത്.

നൗഷാദിനെ കഴിഞ്ഞ രണ്ടു മാസം മുമ്പ് ഒന്നര കിലോ കഞ്ചാവുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു.തുടര്‍ന്ന് 35 ദിവസം ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. രണ്ടു ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്ത ബാപ്പി മണ്ഡല്‍ പകല്‍ സമയത്ത് കെട്ടിട നിര്‍മ്മാണത്തിലേര്‍പ്പെടുകയും ജോലി കഴിഞ്ഞ് ആവശ്യക്കാര്‍ക്ക് ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തും. ബ്രൗണ്‍ ഷുഗര്‍ വളരെ ചെറിയ അളവില്‍ പൊതിഞ്ഞ് ഒരു പൊതിക്ക് 400 രൂപ നിരക്കില്‍ യുവാക്കള്‍ക്ക് വില്‍ക്കുന്ന രീതിയാണ് ഇയാള്‍ നടത്തി വന്നത്.

ബ്രൗണ്‍ ഷുഗര്‍ മാരക മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെടുന്നതും മനുഷ്യന്റ ബുദ്ധിക്കും ശക്തിക്കും ഹാനികരവുമാണ്.കഴിഞ്ഞ മാസവും മറ്റൊരു സംസ്ഥാന തൊഴിലാളിയെ രണ്ടു ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ ഇപ്പോഴും ജയിലിലാണ്.

Next Story

RELATED STORIES

Share it