Kerala

രാജ്യത്ത് കൂടുതല്‍ സിപ്പെറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും : കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബ

കളമശ്ശേരി സിപ്പെറ്റ് കാംപസില്‍ പെട്രൊനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നൈപുണ്യം പദ്ധതിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു

രാജ്യത്ത് കൂടുതല്‍ സിപ്പെറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കും : കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബ
X

കൊച്ചി: രാജ്യത്ത് കൂടുതല്‍ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപ്പെറ്റ്) ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് കേന്ദ്ര രാസവള പുനരുപയോഗ ഉര്‍ജ്ജ സഹമന്ത്രി ഭഗവന്ത് ഖൂബ.കളമശ്ശേരി സിപ്പെറ്റ് കാംപസില്‍ പെട്രൊനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നൈപുണ്യം പദ്ധതിയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

കൊച്ചി സെന്ററില്‍ വര്‍ഷത്തില്‍ 3000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിരിക്കുന്ന അത്മനിര്‍ഭര്‍ വിജയത്തിലെത്തുന്നതിന് നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞ ഉല്‍പാദന ചിലവില്‍ പുറത്തിറക്കുവാന്‍ കഴിയുന്ന തരത്തിലുള്ള മികച്ച രൂപഭംഗിയുള്ള ഉല്‍പ്പന്നങ്ങള്‍ സിപ്പെറ്റ് വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സിപ്പെറ്റ് ജോയിന്റ് ഡയറക്ടറും സെന്റര്‍ ഹെഡുമായ കെ എ രാജേഷ്, ഫാക്ട് സിഎംഡി കിഷോര്‍ റുങ്ത, പെട്രോനെറ്റ് എല്‍എന്‍ജി ഡയറക്ടര്‍ യോഗനന്ദ റെഡ്ഡി, സിപ്പെറ്റ് സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍ ജീവന്‍ റാം സംസാരിച്ചു.

Next Story

RELATED STORIES

Share it