Kerala

കളമശേരി മെഡിക്കല്‍ കോളജിലെ സംഭവം: തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഭയമെന്ന് ഡോ.നജ്മ; പോലിസില്‍ പരാതി നല്‍കി

കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പിന്നാലെ താന്‍ കെഎസ് യു പ്രവര്‍ത്തകയാണെന്നും ആ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിരുന്നു.ഇത് വസ്തുതാ വിരുദ്ധമാണെന്നും ഡോ.നജ്മ പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.സമൂഹ മാധ്യമങ്ങളിലുടെ പ്രവചരിക്കുന്ന വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും ഡോ.നജ്മ പരാതിയില്‍ പറയുന്നു.

കളമശേരി മെഡിക്കല്‍ കോളജിലെ സംഭവം: തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഭയമെന്ന് ഡോ.നജ്മ; പോലിസില്‍ പരാതി നല്‍കി
X

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രോഗിമരിച്ചെന്ന സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ തനിക്കെതിരെ ആക്രണമണം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായി കളമശേരി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോ.നജ്മ സലിം. ഇക്കാര്യം ചൂണ്ടിക്കാട്ടി കളമശേരി പോലിസില്‍ നജ്മ പരാതി നല്‍കി.കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പിന്നാലെ താന്‍ കെഎസ് യു പ്രവര്‍ത്തകയാണെന്നും ആ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിരുന്നു.ഇത് വസ്തുതാ വിരുദ്ധമാണെന്നും ഡോ.നജ്മ പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസംവിധാനത്തില്‍ തനിക്ക് വിശ്വാസമുള്ളതിനാലാണ് ഈ പരാതി നല്‍കുന്നതെന്നും നജ്മ ചൂണ്ടിക്കാട്ടുന്നു.സമൂഹ മാധ്യമങ്ങളിലുടെ പ്രവചരിക്കുന്ന വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും ഡോ.നജ്മ പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തനിക്കു നേരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടാകുമോയെന്ന് ഭയപ്പെടുന്നതായും ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ഡോ.നജ്മ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശി ഹാരിസിന്റെ മരണം ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥമൂലമാണെന്ന് ചൂണ്ടിക്കാട്ടി നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരെ സസ്‌പെന്റു ചെയ്തിരുന്നു. ഇതോടെയാണ് നേഴ്‌സിംഗ് ഓഫിസറുടെ ശബ്ദസന്ദേശം ശരിയാണെന്നു സ്ഥിരീകരിച്ച് ഇതേ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറായ നജ്മ സലിം രംഗത്ത് വന്നത്.ഹാരിസിന്റെ മരണം അനാസ്ഥമൂലമാണെന്ന് അന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് വ്യക്തമാക്കിയിരുന്നതാണെന്നും താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്തും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോ.നജ്മ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it