Kerala

അമ്പലത്തിന്റെ പൂട്ട് പൊളിച്ച് ആഭരണവും പണവും കവര്‍ന്ന സംഭവം: പ്രതി പിടിയില്‍

മലപ്പുറം പുല്ലംകോട് സ്വദേശി സൂരേഷ് (62) നെയാണ് കൂത്താട്ടുകുളം പോലിസ് അറസ്റ്റ് ചെയ്തത്

അമ്പലത്തിന്റെ പൂട്ട് പൊളിച്ച് ആഭരണവും പണവും കവര്‍ന്ന സംഭവം: പ്രതി പിടിയില്‍
X

കൊച്ചി: അമ്പലത്തിലെ പൂട്ട് പൊളിച്ച് അകത്ത് കയറി വിഗ്രഹത്തിലെ വെള്ളിയാഭരണങ്ങളും ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണവും കവര്‍ന്ന പ്രതി പോലിസ് പിടിയില്‍.മലപ്പുറം പുല്ലംകോട് സ്വദേശി സൂരേഷ് (62) നെയാണ് കൂത്താട്ടുകുളം പോലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കൂത്താട്ടുകുളം കിഴകൊമ്പ് ശ്രീകാര്‍ത്തികേയ ഭജന സമാജം ക്ഷേത്രത്തിലാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പോലിസ് പറഞ്ഞു.

തിടപ്പളളിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളി മാലയും, വെളി അരഞ്ഞാണവും.അമ്പലത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണവും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു

കൂത്താട്ടുകുളം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ മോഹന്‍ദാസ്, എസ്‌ഐ മാരായ ശാന്തി കെ ബാബു, കെ പി സജീവ്, എഎസ്‌ഐ മാരായ ബിജു ജോണ്‍, ബിജു തോമസ്, അനില്‍ കുര്യാക്കോസ്, എസ്‌സിപിഒ മാരായ കെ വി മനോജ് കുമാര്‍, രാജന്‍ കമലാസനന്‍, സിപിഒ ആര്‍ രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it