Kerala

മുളന്തുരുത്തി പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കാനാകുമോയെന്ന് ; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തിയടക്കമുളള പളളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാല്‍ കൊവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഇന്ന് കോടതിയെ അറിയിച്ചു

മുളന്തുരുത്തി പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കാനാകുമോയെന്ന് ; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുളന്തുരുത്തി പളളി സിആര്‍പിഎഫിനെ ഉപയോഗിച്ച് പളളി ഏറ്റെടുക്കാനാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ച നിലപാടറിയിക്കണമെന്നു ഹൈക്കോടതി. തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തിയടക്കമുളള പളളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാല്‍ കൊവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ മൂന്നു മാസത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഇന്ന് കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സുപ്രീം കോടതി വിധി പ്രകാരം പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗം പല തവണ എത്തിയിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കകത്ത് സംഘടിച്ച് ഇത് തടഞ്ഞുവെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പോലിസ് ശ്രമിച്ചതോടെ പള്ളി ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്ന ഓര്‍ത്തഡോകസ് വിഭാഗത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it