- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്തിയ കേസ്: മൂന്നു പ്രതികള്‍ അറസ്റ്റില്‍
നോര്‍ത്ത് പറവൂര്‍, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടില്‍ മിഥുന്(25), മണകുന്നം വില്ലേജ് ഉദയംപേരൂര്‍ പണ്ടാരപ്പാട്ടത്തില്‍ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടില്‍ അതുല്‍ സുധാകരന് (23) എന്നിവരെ യാണ് പോലിസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചരവേലില്‍ മത്തായിയുടെ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചുകയറി ജോജി മത്തായിയെ കുത്തി കൊലപ്പെടുത്തുകയും പിതാവ് മത്തായിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു
കൊച്ചി: മുളന്തുരുത്തി പെരുമ്പിള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയും, പിതാവിനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍, മന്നം, തട്ടകത്ത്, താണിപ്പാടം വീട്ടില്‍ മിഥുന്(25), മണകുന്നം വില്ലേജ് ഉദയംപേരൂര്‍ പണ്ടാരപ്പാട്ടത്തില്‍ ശരത്(27), മുളന്തുരുത്തി കോലഞ്ചേരികടവ് ഭാഗത്ത് എടപ്പാറമാറ്റം വീട്ടില്‍ അതുല്‍ സുധാകരന് (23) എന്നിവരെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചരവേലില്‍ മത്തായിയുടെ വീട്ടില്‍ പ്രതികള്‍ അതിക്രമിച്ചുകയറി ജോജി മത്തായിയെ കുത്തി കൊലപ്പെടുത്തുകയും പിതാവ് മത്തായിയെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികളുടെ സുഹൃത്തിനെതിരെ ജോജി മത്തായി ഫേസ്ബുക്ക് വഴി മോശം പരാമര്‍ശം നടത്തിയതിലുള്ള വിരോധത്തിലാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍. പരിക്കേറ്റ മത്തായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തക്കിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി അജയ് നാഥ്, മുളന്തുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ കെ എം മുഹമ്മദ് നിസാര്‍ എസ്ഐമാരായ ഇ വി രാജു, ജിജോമോന് തോമസ്, ടി കെ കൃഷ്ണകുമാര്‍, എഎസ്ഐ ജോസ് കെ ഫിലിപ്പ് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അനില്‍കുമാര്‍, ഹരീഷ് സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMT