- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അസം സ്വദേശി അറസ്റ്റില്‍
അസം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീന്‍ (52) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. അസം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീന്‍ (52) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്. ഏപ്രില്‍ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂന് ഫോണ്‍ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ ഫക്രുദ്ദീന്‍ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ അസാമിലെ ജൂരിയായില്‍ ഉണ്ടെന്ന് കണ്ടെത്തി. അസമില്‍ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാന്‍ കഴിഞ്ഞത്. പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇരുവരും. ഇന്‍സ്പെക്ടര്‍ ആര് രഞ്ജിത്ത്, എസ് ഐ ബെര്ട്ടിന് ജോസ്, എഎസ്ഐ എന്‍ കെ ബിജു, എസ്സിപി ഒമാരായ നൗഷാദ്, ചിഞ്ചു കെ മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.
RELATED STORIES
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി...
30 Jun 2025 7:54 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMTദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMT