Kerala

യുവാവിന്റെ കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി വാപ്പാലശേരിയില്‍ ജിസ്മോന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടില്‍ മനു മണി (24) ഇടപ്പള്ളി കുന്നുംപുറത്ത് അജയ്.കെ.സുനില്‍(19) തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്ലി (20) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

യുവാവിന്റെ കൊലപാതകം: 3 പേര്‍ അറസ്റ്റില്‍
X

കൊച്ചി: നെടുമ്പാശേരി വാപ്പാലശേരിയില്‍ ജിസ്മോന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടില്‍ മനു മണി (24) ഇടപ്പള്ളി കുന്നുംപുറത്ത് അജയ്.കെ.സുനില്‍(19) തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്ലി (20) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് മനു മണി. മറ്റു രണ്ടു പേര്‍ ഇയാളെ രക്ഷപ്പെടാനും ഒളിച്ചു താമസിക്കാനും സഹായിച്ചവരാണ്.

കൊലപാതകത്തിനു ശേഷം പ്രതികളിലൊരാളായ മനു മണി മാളയിലെ ബന്ധുവിട്ടില്‍ തങ്ങുകയും പിറ്റേ ദിവസം അജയിന്റെയും ഡ്രൈവറായ വിപിന്റയും സഹായത്തോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഉള്‍ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. പോലിസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ വേറെയും കേസുകളുണ്ട്. ഇവര്‍ തമ്മിലുള്ള വ്യക്തി വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു.

മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്പി. പറഞ്ഞു. ആലുവ ഡിവൈഎസ്പി ജി വേണു, നെടുമ്പാശേരി എസ്എച്ച്ഒ പി എം ബൈജു, സോണി മത്തായി, എസ്‌ഐ മാരായ രെഗീഷ് കുമാര്‍, ആര്‍ ബൈജു , സൂഫി, രാധാകൃഷ്ണന്‍, എ.എസ്.എമാരായ ബാലചന്ദ്രന്‍, സി എ ഷാഹിര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്‍, സുരേഷ് ബാബു, ജിസ്മോന്‍, കെ ആര്‍ രാഹുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it