- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാര് ഹോട്ടലില് ആക്രമണം: അഞ്ചു പ്രതികള് പിടിയില്
നെല്ലാട് സ്വദേശികളായ കാരിക്കാക്കുഴിയില് വീട്ടില് അനന്തു (24), പാര്പ്പനാല് വീട്ടില് അരുണ് (21), കൂറ്റന് പാറയില് വീട് ഡാനി (21), കാരിക്കാക്കുഴിയില് വീട് അജിത്ത് (24), വാളകം കുന്നക്കാല് മണിയിരിയില് വീട് സോനു (23) എന്നിവരാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്

കൊച്ചി: പട്ടിമറ്റം നെല്ലാട് ആര്യാ ഇന്റര് നാഷണല് ബാര് ഹോട്ടലില് സംഘം ചേര്ന്ന് ആക്രമണം നടത്തിയ കേസ്സില് അഞ്ച് പേരെ കുന്നത്തുനാട് പോലിസ് അറസ്റ്റുചെയ്തു. നെല്ലാട് സ്വദേശികളായ കാരിക്കാക്കുഴിയില് വീട്ടില് അനന്തു (24), പാര്പ്പനാല് വീട്ടില് അരുണ് (21), കൂറ്റന് പാറയില് വീട് ഡാനി (21), കാരിക്കാക്കുഴിയില് വീട് അജിത്ത് (24), വാളകം കുന്നക്കാല് മണിയിരിയില് വീട് സോനു (23) എന്നിവരാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്.
ഏപ്രില് ആറിന് രാത്രി ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടപ്പോള് നല്കാന് വിസമ്മതിച്ചതിനെ തുടര്ന്ന് ആക്രമണം നടത്തുകയായിരുന്നു. സ്റ്റാഫുകളെ മര്ദ്ദിച്ച വിവരം അറിഞ്ഞ് ബാറിലെത്തി ആക്രമണം തടയാന് ശ്രമിച്ച മാനേജിംഗ് ഡയറക്ടര് പ്രദീപിനെ ഇവര് പട്ടിക കൊണ്ട് അടിച്ച് തലക്കും കൈക്കും മാരകമായ പരിക്കേല്പ്പിക്കുകയും ചെയ്തു.
ഒളിവില് കഴിഞ്ഞ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ കാര്ത്തിക്കിന്റെ നേതൃത്വത്തില് രൂപീകരിച്ച അന്വേഷണ സംഘം പാലക്കാട്, നെല്ലാട് എന്നിവിടങ്ങളില് നിന്നാണ് പിടികൂടിയത്. പെരുമ്പാവൂര് ഡിവൈഎസ്പി എന് ആര് ജയരാജ്, കുന്നത്തുനാട് ഇന്സ്പെക്ടര് സി ബിനുകുമാര് എസ്ഐ മാരായ ലെബിമോന്, എബി ജോര്ജ്ജ്, റ്റി സി ജോണി, എഎസ്ഐ എം എ സജീവന്, സീനിയര് സിവില് പോലിസ് ഓഫീസര്മാരായ പി എ അബ്ദുള് മനാഫ്, റ്റി എ അഫ്സല്, പി എം നിഷാദ്, ആര് അജിത്ത്, കെ എം ഷിയാസ് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.
RELATED STORIES
പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി
30 March 2025 10:16 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്ക്കുണ്ടായ മനോവിഷമത്തില് ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMT