Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം; സ്വകാര്യ സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റില്‍

പത്തനംതിട്ട വല്ലംകുഴി സ്വദേശി രാഹുല്‍(36) ആണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡിലുള്ള സ്വകാര്യ സ്ഥാപനത്തിലെ സിഇഒ ആയ പ്രതി അതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്

വിവാഹ വാഗ്ദാനം നല്‍കി പീഡനം; സ്വകാര്യ സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റില്‍
X

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ സ്ഥാപനത്തിന്റെ സിഇഒ ആയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വല്ലംകുഴി സ്വദേശി രാഹുല്‍(36) ആണ് അറസ്റ്റിലായത്.

എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡിലുള്ള സ്വകാര്യ സ്ഥാപനത്തിലെ സിഇഒ ആയ പ്രതി അതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്‍കി ഇക്കഴിഞ്ഞ മെയ് 26ന് കുമ്പളം ഉദയത്തുംവാതിലിലുള്ള സ്വകാര്യ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പനങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചു വരികയായിരുന്നു.

സി ഐ ജോസഫ് സാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, എസ്‌സിപിഒ പ്രവീണ്‍കുമാര്‍, മഹേഷ്, സിപിഒ സുജിത്ത്, സതീഷ്‌കുമാര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it