- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കഞ്ചാവ് മാഫിയകളുടെ സംഘത്തില്‍ കിംങ് ഓഫ് ഡാര്‍ക്ക് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കണ്ണൂര്‍, തലശ്ശേരി, വടവാതൂര്‍,പനങ്ങാട്ട് കുനിയില്‍ വീട്ടില്‍ റഹീസ് (27) കൊച്ചി, മരട് , നരുതുരുത്തില്‍ വീട്ടില്‍, അഖിലേഷ് (23) എന്നിവരാണ് പാലാരിവട്ടം തമ്മനം ഭാഗത്ത് വൈലാശ്ശേരി റോഡിലുള്ള ഫ്‌ലാറ്റില്‍ നിന്നും,അറസ്റ്റിലായത്
കൊച്ചി: കൊച്ചിയില്‍ 10 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍. കഞ്ചാവ് മാഫിയകളുടെ സംഘത്തില്‍ കിംങ് ഓഫ് ഡാര്‍ക്ക് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കണ്ണൂര്‍, തലശ്ശേരി, വടവാതൂര്‍,പനങ്ങാട്ട് കുനിയില്‍ വീട്ടില്‍ റഹീസ് (27) കൊച്ചി, മരട് , നരുതുരുത്തില്‍ വീട്ടില്‍, അഖിലേഷ് (23) എന്നിവരാണ് പാലാരിവട്ടം തമ്മനം ഭാഗത്ത് വൈലാശ്ശേരി റോഡിലുള്ള ഫ്‌ലാറ്റില്‍ നിന്നും,അറസ്റ്റിലായത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെക്ക് ലഭിച്ച രഹസ്യവിവരത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലിസും ഒരാഴ്ചക്കാലമായി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
തലശ്ശേരിക്കാരനായ റഹീസ് ആറു വര്‍ഷമായി കൊച്ചിയില്‍ താമസിച്ചു ജോലി ചെയ്തുവരികയാണ്. ഇതിനിടയില്‍ പരിചയപ്പെട്ട ഇടുക്കി ക്കാരനായ യുവാവില്‍ നിന്ന് കഞ്ചാവിന്റെ ഇടപാടുകള്‍ മനസിലാക്കി കോയമ്പത്തൂരിലെത്തി കഞ്ചാവുകാരുടെ അണ്ണന്‍ എന്ന് അറിയപ്പെടുന്ന മഹേഷുമായി പരിചയപ്പെടുകയും ഇയാള്‍ വഴി ഒരു വര്‍ഷമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. 100 കിലോയിലധികം കഞ്ചാവ് വിറ്റതായി ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു. 40,000 മുതല്‍ 50,000 രൂപ വരെയാണ് വില വാങ്ങുന്നത്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 50 ഗ്രാം കഞ്ചാവിന് രണ്ടായിരം രൂപ വിലയില്‍ അഖിലേഷും വില്‍പന നടത്തുന്നു.
'കിംങ് ഓഫ് ഡാര്‍ക്ക് ' എന്നെഴുതിയ കാറും , ബൈക്കിലുമായിട്ടാണ് ഇവര്‍ നഗരത്തില്‍ ചുറ്റി നടന്ന് വില്‍പന നടത്തുന്നത്.കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍, പി ബി രാജീവ് ന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍,പാലാരിവട്ടം എസ് ഐ വി ബി. അനസ്, കെ എം അഷറഫ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കൊച്ചി നഗരത്തില്‍ കഞ്ചാവ് - രാസലഹരി മരുന്നു വില്‍പന നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കണം. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMTടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല'; ഐആര്‍സിടിസി വെബ്സൈറ്റ്...
26 Dec 2024 7:35 AM GMTഇടുക്കിയില്‍ ജ്വല്ലറിയില്‍ മോഷണം; തമിഴ്നാട് സംഘം പിടിയില്‍
26 Dec 2024 7:00 AM GMTബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍;...
26 Dec 2024 6:42 AM GMTമകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMTവന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം
26 Dec 2024 6:03 AM GMT