- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
എടത്തല കുഴിവേലിപ്പടി മുകുളാര്‍ കുടി വീട്ടില്‍ ജാബിര്‍(21)ആണ് പാലാരിവട്ടം ഭാഗത്തു വെച്ച് പോലിസിന്റെ പിടിയിലായത്. ഗുളിക ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലിസിന്റെ പിടിയിലായത്.
കൊച്ചി: കൊച്ചിയില്‍ വില്‍പനക്കായി കൊണ്ടുവന്ന എക്സ്റ്റസി ഗുളിക കളുമായി യുവാവ് പോലിസ് പിടിയില്‍.എടത്തല കുഴിവേലിപ്പടി മുകുളാര്‍ കുടി വീട്ടില്‍ ജാബിര്‍(21)ആണ് പാലാരിവട്ടം ഭാഗത്തു വെച്ച് പോലിസിന്റെ പിടിയിലായത്. ഗുളിക ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ബംഗളുരുവില്‍ നിന്നും ഇടനിലക്കാര്‍ വഴി കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു ഇയാള്‍ എന്ന് പോലിസ് പറഞ്ഞു.അമിത ഉപയോഗം മരണത്തിനു കാരണമായേക്കാവുന്നതാണ് ലഹരി ഗുളികകള്‍.റേവ് പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്ന ഈ രാസ ലഹരി മെട്രോ നഗരങ്ങളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്.എന്നാല്‍ ഇപ്പോള്‍ കൊച്ചി പോലുള്ള കേരളത്തിലെ നഗരങ്ങളിലും യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പോലിസ് പറഞ്ഞു.
കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയക്ക് ലഭിച്ച രഹസ്യവിവരത്തില്‍ ഡെപൂട്ടി കമ്മീഷണര്‍ പി ബി രാജിവ് ന്റെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ അബ്ദുള്‍ സലാം ,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പാലാരിവട്ടം എസ് ഐ ലിജോ ജോസഫ് ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളാണ് സിറ്റി പൊലിസ് കമ്മീഷണര്‍ നടപ്പിലാക്കി വരുന്നത്. യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
കാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT