Kerala

സിനിമാ മേഖലയില്‍ ഇന്റേണല്‍ കമ്മിറ്റി അനിവര്യമെന്ന് ചലച്ചിത്ര അക്കാദമി ;ലൈംഗിക അതിക്രമങ്ങളെ പറ്റി സിനിമ മേഖല ബോധവാന്മാരാകണമെന്ന് റിമ കല്ലിങ്കല്‍

ഇന്റേണല്‍ കമ്മിറ്റി രൂപീകരണത്തിന്ചലച്ചിത്ര അക്കാദമിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍

സിനിമാ മേഖലയില്‍ ഇന്റേണല്‍ കമ്മിറ്റി അനിവര്യമെന്ന് ചലച്ചിത്ര അക്കാദമി ;ലൈംഗിക അതിക്രമങ്ങളെ പറ്റി സിനിമ മേഖല ബോധവാന്മാരാകണമെന്ന് റിമ കല്ലിങ്കല്‍
X

കൊച്ചി: മലയാള സിനിമ മേഖലയില്‍ അടിയന്തരമായി ഇന്റേണല്‍ കമ്മിറ്റി രൂപീകരണം അനിവാര്യമാണെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. 'മലയാള സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി നിര്‍വഹണം' എന്ന വിഷയത്തില്‍ ഐഎഫ്എഫ്‌കെ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റേണല്‍ കമ്മിറ്റി രൂപീകരണത്തിന്ചലച്ചിത്ര അക്കാദമിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ട്. സ്ത്രീക്കും പുരുഷനും തുല്യവും നീതി പൂര്‍ണ്ണവുമായ തൊഴിലിടം ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്നും ഇത് പ്രാവര്‍ത്തികമാകാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകളുള്‍പ്പെടെ സിനിമ മേഖലയിലുള്ളവര്‍ എന്താണ് ലൈംഗിക അതിക്രമമെന്നു ബോധവാന്മാരാകണമെന്ന് പ്രോഗ്രാമില്‍ പങ്കെടുത്ത ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ പറഞ്ഞു. സിനിമ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ഈ വിഷയത്തില്‍ ബോധവാന്മാരല്ല. വിവിധ സിനിമ സംഘടനകള്‍ ഈ പ്രശ്‌നം പരിഹരിക്കുവാന്‍ മുന്‍കൈയെടുക്കണമെന്നും റിമ പറഞ്ഞു.

അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ. മായ കൃഷ്ണന്‍ ഇന്റേണല്‍ കമ്മിറ്റിയുടെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചു. കമ്മിറ്റി രൂപീകരണത്തിന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപെട്ടു നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കണമെന്നും നിര്‍മാതാവ് അനില്‍ തോമസ് ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തക രേഖാ രാജ്, നിര്‍മാതാവ് വിഷ്ണു വേണു, ചലച്ചിത്ര പ്രവര്‍ത്തകന്‍ സന്തോഷ് കീഴാറ്റൂര്‍ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it