Kerala

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ നാറാത്ത് സ്വദേശി മുനീഷ് (27), സൗത്ത് വാഴക്കുളം സ്വദേശി അഫ്‌സല്‍ (23), ആലപ്പുഴ പുന്നപ്ര സ്വദേശി ചാള്‍സ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി സ്വദേശി മുഹമ്മദ് അന്‍സാര്‍ (26), പുക്കാട്ടുപടി സ്വദേശി അസ്രത്ത് (20), എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
X

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി മുനീഷ് (27), സൗത്ത് വാഴക്കുളം സ്വദേശി അഫ്‌സല്‍ (23), ആലപ്പുഴ പുന്നപ്ര സ്വദേശി ചാള്‍സ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി സ്വദേശി മുഹമ്മദ് അന്‍സാര്‍ (26), പുക്കാട്ടുപടി സ്വദേശി അസ്രത്ത് (20), എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും നാനൂറ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

അങ്കമാലി ടി ബി ജംഗ്ഷനില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 634 മില്ലിഗ്രാം എംഡിഎംഎ യുമായി മൂന്നു പേരെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച നാനൂറ് ഗ്രാമോളം മയക്കുമരുന്നും രണ്ട് പേരെയും പിടികൂടിയത്. ബംഗളുരുവില്‍ നിന്നുമാണ് സംഘം എംഡിഎംഎ കൊണ്ടുവന്നത്. ബംഗളുരുവില്‍ നിന്ന് ബസില്‍ കോയമ്പത്തൂരില്‍ എത്തിയ ടീമിലെ മൂന്നുപേര്‍ കാറിലും ഒരാള്‍ ബസിലും കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കാറില്‍ എത്തിയ സംഘത്തെ പോലിസ് പിടികൂടിയെന്നറിഞ്ഞ ബസില്‍ വരികയായിരുന്ന മുനീഷ് സുഹൃത്ത് അസ്രത്തിന്റെ സ്‌ക്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പോലിസ് ആലുവ കുന്നത്തേരി ഭാഗത്തു നിന്നുമാണ് പിടികൂടിയത്.

സംഘം മയക്കുമരുന്ന് വാങ്ങുന്നതിന് ആദ്യം ഡല്‍ഹിയിലാണ് പോയത്. അവിടെ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബംഗളുരുവിലെത്തി എംഡിഎംഎ വാങ്ങിയത്. ഡിവൈഎസ്പിമാരായ പി കെ ശിവന്‍കുട്ടി, പി പി ഷംസ്, അങ്കമാലി എസ്എച്ച്ഒ സോണി മത്തായി, എസ് ഐ മാരായ എല്‍ദോ പോള്‍, അക്ബര്‍ സാദത്ത്, എഎസ്‌ഐ റജിമോന്‍ എസ്‌സിപിഒമാരായ ഷിബിന്‍, അജിതാ തിലകന്‍ , അലി, ഡിസ്ട്രിക് ആന്റി നര്‍ക്കോട്ടിക്ക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് ആര്‍ക്കാണ് കൊണ്ടുവന്നതെന്നുള്‍പ്പടെയുള്ള കാര്യം അന്വേഷിക്കുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it