Kerala

സ്വര്‍ണ്ണ മാലപൊട്ടിച്ച് രക്ഷപെട്ട ദമ്പതികള്‍ പിടിയില്‍

എറണാകുളം വടുതല സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയായ എറണാകുളം വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി സോമരാജന്‍ (40), മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച ഭാര്യ അരയങ്കാവ് സ്വദേശിനി മോനിഷ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലസ് അറസ്റ്റു ചെയ്തത്

സ്വര്‍ണ്ണ മാലപൊട്ടിച്ച് രക്ഷപെട്ട ദമ്പതികള്‍ പിടിയില്‍
X

കൊച്ചി:സ്വര്‍ണ്ണമാല പൊട്ടിച്ച് രക്ഷപെട്ട ദമ്പതികള്‍ അഞ്ചാം ദിവസം പോലിസ് പിടിയില്‍. എറണാകുളം വടുതല സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയായ എറണാകുളം വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി സോമരാജന്‍ (40), മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച ഭാര്യ അരയങ്കാവ് സ്വദേശിനി മോനിഷ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലസ് അറസ്റ്റു ചെയ്തത്.

നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ സോമരാജ് മട്ടാഞ്ചേരി ജയിലില്‍ നിന്നും ഈ മാസം ഒന്നിനാണ് പുറത്തിറങ്ങിയത്. എറണാകുളം സിറ്റിയിലെ പള്ളുരുത്തി, ഇന്‍ഫോപാര്‍ക്ക്, കടവന്ത്ര എന്നീ സ്‌റ്റേഷനുകള്‍ കൂടാതെ എറണാകളം റൂറലില്‍ ഞാറക്കല്‍, കുന്നത്തുനാട് , തടിയിട്ടപറമ്പ് എന്നീ പോലിസ് സ്‌റ്റേഷനുകളിലും സമാന രീതിയിലുള്ള കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. മോഷ്ടിച്ച ബൈക്കുകളോ സ്‌കൂട്ടറുകളോ ഉപയോഗിച്ചാണ് ഇയാള്‍ കവര്‍ച്ച നടത്തിവന്നിരുന്നത്. വൈറ്റിലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ വ്യാജ നമ്പറുണ്ടാക്കിയാണ് വടുതലയില്‍ മാല പൊട്ടിക്കുന്നതിനായി ഇയാള്‍ ഉപയോഗിച്ചത്.

പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതി സോമരാജനാണെന്ന് തിരിച്ചറിഞ്ഞ പോലിസ്, ഇയാള്‍ അടുത്തിടെ ജയിലില്‍ നിന്ന് മോചിതനായിട്ടുള്ളതാണെന്നും മനസ്സിലാക്കിയ ഉടന്‍ തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തതു. സോമരാജ് കവര്‍ച്ച ചെയ്യുന്ന ആഭരണങ്ങള്‍ ഭാര്യ മോനിഷയാണ് എരമല്ലൂരുള്ള ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്നത്.എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ്് കമ്മീഷണര്‍, നോര്‍ത്ത് സി ഐ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇയാള്‍ പൊട്ടിച്ച മാല എരമല്ലൂര്‍ ഉള്ള ജ്വല്ലറിയില്‍ നിന്നും പോലിസ് കണ്ടെടുത്തു.

Next Story

RELATED STORIES

Share it