Kerala

അര്‍ധരാത്രിയില്‍ വീടുകളില്‍ കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍

ബിജു (45), സഹായികളായ ഗോപി (52), തൃശൂര്‍ സ്വദേശി ശശികുമാര്‍ (62) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പല്ലാരിമംഗലം പഞ്ചായത്തില്‍ മാവുടി, പുലിക്കുന്നേല്‍പടി, ഈട്ടിപ്പാറ എന്നിവടങ്ങളിലെ വീടുകളുടെ പിന്‍വാതില്‍ കുത്തിത്തുറന്ന് ഉറങ്ങി കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മോഷ്ടിച്ച 27 പവനോളം സ്വര്‍ണം പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തു

അര്‍ധരാത്രിയില്‍ വീടുകളില്‍ കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍
X

കൊച്ചി: കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ബിജു (45), സഹായികളായ ഗോപി (52), തൃശൂര്‍ സ്വദേശി ശശികുമാര്‍ (62) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പല്ലാരിമംഗലം പഞ്ചായത്തില്‍ മാവുടി, പുലിക്കുന്നേല്‍പടി, ഈട്ടിപ്പാറ എന്നിവടങ്ങളിലെ വീടുകളുടെ പിന്‍വാതില്‍ കുത്തിത്തുറന്ന് ഉറങ്ങി കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മോഷ്ടിച്ച 27 പവനോളം സ്വര്‍ണം പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

ജില്ലയില്‍ കോതമംഗലം, കറുപ്പുംപടി, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ബിജു സമാന മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം ഗോപിയുടെയും ശശികുമാറിന്റെയും സഹായത്തോടെ തൃശൂര്‍, പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവടങ്ങളില്‍ വില്‍പന നടത്തിയതായും കണ്ടെത്തി. എറണാകുളം, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ അമ്പതോളം മോഷണ കേസുകളില്‍ പ്രതിയാണ് ബിജു എന്ന് പോലീസ് പറയുന്നു. ഷൊര്‍ണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരവെ ജൂലൈ 12 നാണ് പുറത്തിറങ്ങിയത്.

തുടര്‍ന്ന് ഗോപിയുടെ സഹായത്തോടെ അടിവാട്, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവടങ്ങളില്‍ താമസിച്ചു വരികയായിരുന്നു. ഉറങ്ങി കിടക്കുന്നവര്‍ ഗാഢനിദ്രയിലെന്ന് ഉറപ്പാക്കി കഴുത്തിലും കയ്യിലും കാലിലും കിടക്കുന്ന ആഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുന്നതാണ് ബിജുവിന്റെ മോഷണ രീതി. വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണം പതിവായതിനെ തുടര്‍ന്ന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it