Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ സീറോമലബാര്‍ സഭ ഇടപെട്ടന്ന് വിശ്വസിക്കുന്നുന്നില്ലെന്ന് രമേശ് ചെന്നിത്തല

മറിച്ചുള്ളത് പ്രചരണം നിഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നതാണ്.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരു കാലത്തും ഇത്തരത്തില്‍ ആവശ്യപ്പെടുന്ന വ്യക്തിയല്ലെന്നാണ് തന്റെ വിശ്വസമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കത്തോലിക്ക സഭ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഇടത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ സീറോമലബാര്‍ സഭ ഇടപെട്ടന്ന് വിശ്വസിക്കുന്നുന്നില്ലെന്ന് രമേശ് ചെന്നിത്തല
X

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെ നിശ്ചയിച്ചത് സീറോ മലബാര്‍ സഭയുടെ ഇടപെടലിനെതുടര്‍ന്നാണെന്ന ആരോപണം നിഷേധിച്ച് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.പാര്‍ട്ടിക്കകത്തും പുറത്തും ഇതുണ്ട്.സഭ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സഭ എപ്പോഴും ജനാധിപത്യവും മതേതരത്വും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ളവരാണ് അവര്‍ ഒരിക്കലും സ്ഥാനാര്‍ഥിയെ തീരൂമാനിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല.മറിച്ചുള്ളത് പ്രചരണം നിഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നതാണ്.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരു കാലത്തും ഇത്തരത്തില്‍ ആവശ്യപ്പെടുന്ന വ്യക്തിയല്ലെന്നാണ് തന്റെ വിശ്വസമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കത്തോലിക്ക സഭ ഇടപെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎം ജെയിക്കാന്‍ വേണ്ടി പല കളികളും നടത്തും.അത് നടക്കട്ടെയെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.രാഷ്ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് സഭാ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it