Kerala

തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന്;അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയര്‍ പേഴ്‌സണന്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നാണ് പറയുന്നത്.അംഗങ്ങളെ ഒരോരുത്തരയെും ക്യാബിനില്‍ വിളിച്ചു വരുത്തിയാണ് ഓണക്കോടിയും കവറും നല്‍കിയതത്രെ

തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന്;അന്വേഷണം ആവശ്യപ്പെട്ട് പരാതി
X

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്കൊപ്പം നഗരസഭ ചെയര്‍ പേഴ്‌സണ്‍ പതിനായിരം രൂപയും വിതരണം ചെയ്തുവെന്ന്.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലന്‍സിന് പരാതി നല്‍കി. കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയര്‍ പേഴ്‌സണന്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നാണ് പറയുന്നത്.അംഗങ്ങളെ ഒരോരുത്തരയെും ക്യാബിനില്‍ വിളിച്ചു വരുത്തിയാണ് ഓണക്കോടിയും കവറും നല്‍കിയതത്രെ.

43 കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ ഉള്ളത്.സംഭവം വിവാദമായതോടെ മിക്ക കൗണ്‍സിലര്‍മാരും പണം തിരികെ ഏല്‍പ്പിച്ചുവെന്നും പറയുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തൃക്കാക്കര നഗരസഭയില്‍ ഭരണം നടത്തുന്നത്.പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് അംങ്ങള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. 43 അംഗങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമ്പോള്‍ 4,30,000 രൂപ വേണം. ഈ പണം എവിടെ നിന്നും കിട്ടിയെന്ന് അന്വേഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടുന്നത്.

അതേ സമയം കൗണ്‍സിലര്‍മാര്‍ക്ക് താന്‍ പണം നല്‍കിയെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഓണക്കോടി മാത്രമാണ് നല്‍കിയത്.അതല്ലാതെ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it