- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടില്‍ കയറി കുടുംബാംഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നാലംഗ സംഘം പിടിയില്‍
വാഴക്കുളം സ്വദേശി സന്‍സില്‍ (20), മൂവാറ്റുപുഴ സ്വദേശി തോമസ് കുട്ടി (21), മഞ്ഞള്ളൂര്‍ സ്വദേശി അഖില്‍ സന്തോഷ് (23), മൂവാറ്റുപുഴ നടുക്കര സ്വദേശി അല്ബിന് (18) എന്നിവരെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍. വാഴക്കുളം സ്വദേശി സന്‍സില്‍ (20), മൂവാറ്റുപുഴ സ്വദേശി തോമസ് കുട്ടി (21), മഞ്ഞള്ളൂര്‍ സ്വദേശി അഖില്‍ സന്തോഷ് (23), മൂവാറ്റുപുഴ നടുക്കര സ്വദേശി അല്ബിന് (18) എന്നിവരെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. വീരപ്പന് കോളനിയിലെ കൊറ്റംചിറ വീട്ടില്‍ മരവടിയും, മൂര്‍ച്ചയേറിയ ചില്ല് കുപ്പിയും മറ്റുമായി ഇവര്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും തലക്കടിച്ചും കുത്തിയും മറ്റും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വ്യക്തി വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതില്‍ സന്‍സില്‍, അഖില്‍ സന്തോഷ് എന്നിവര്‍ വാഴക്കുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ളവരാണെന്ന് പോലിസ് പറഞ്ഞു. വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിലെ കഞ്ചാവ് കേസ്, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയാണ് സന്‍സില്‍. അഖില്‍ സന്തേഷിനെതിരെ പോക്സോ ആക്റ്റ് കേസുകളും, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളും വാഴക്കുളം, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ സ്റ്റേഷനുകളിലായിട്ടുണ്ട്.
തോമസ് കുട്ടിക്കെതിരെ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകള്‍ മൂവാറ്റുപുഴ സ്റ്റേഷനിലും ഉള്ളതാണെന്നും പോലിസ് പറഞ്ഞു.കൃത്യത്തിന് ശേഷം പ്രതികള്‍ കാറില്‍ കയറി രക്ഷപെടുകയായിരുന്നു ഇവര്‍. അന്വേഷണ സംഘത്തില്‍ വാഴക്കുളം ഇന്‍സ്പെക്ടര്‍ എസ് സതീഷ് കുമാര്‍,എഎസ്ഐ മാരായ എന്‍ എന്‍ സജീവന്,പി വി എല്‍ദോസ്, സീനിയര്‍ സിവില്‍പോലിസ് ഓഫീസര്‍ റജി തങ്കപ്പന്, സിപിഒ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT