Kerala

വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം: മൂന്ന് ആന്ധ്രാ സ്വദേശിനികള്‍ കൂടി അറസ്റ്റില്‍

കാപുല പാളയം ഗെല്ലാ മങ്കാദേവി (40), കോനസീമ അല്ലാവാരം യാലാ മഞ്ചിലാ പാര്‍വ്വതി (35), ഈസ്റ്റ് ഗോദാവരി രാവുലപാളയം ഗുബാല ശ്രീലക്ഷ്മി (39) എന്നിവരെയണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്.സമാന രീതിയില്‍ കഴിഞ്ഞ ദിവസം രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു

വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം: മൂന്ന് ആന്ധ്രാ സ്വദേശിനികള്‍ കൂടി അറസ്റ്റില്‍
X

കൊച്ചി:വ്യാജയാത്രാ രേഖകളുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ആന്ധ്ര സ്വദേശിനികള്‍ കൂടി അറസ്റ്റില്‍. കാപുല പാളയം ഗെല്ലാ മങ്കാദേവി (40), കോനസീമ അല്ലാവാരം യാലാ മഞ്ചിലാ പാര്‍വ്വതി (35), ഈസ്റ്റ് ഗോദാവരി രാവുലപാളയം ഗുബാല ശ്രീലക്ഷ്മി (39) എന്നിവരെയണ് നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്.സമാന രീതിയില്‍ കഴിഞ്ഞ ദിവസം രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ മസ്‌ക്കറ്റിലേക്ക് പോകാന്‍ ഇവര്‍ വിമാനത്താവളത്തിലെത്തിയത്. യാത്രാ രേഖകളില്‍ സംശയം തോന്നിയ എയര്‍ ഇന്ത്യ അധികൃതര്‍ പോലിസിനെ അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശം ഉണ്ടായിരുന്ന വിസ, റിട്ടേണ്‍ ടിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തി. വിസിറ്റിംഗ് വിസയില്‍ മസ്‌ക്കറ്റിലേക്ക് കടന്ന് അവിടെ അനധികൃതമായി വീട്ടുജോലി ചെയ്യുകയായിരുന്നു ഇവരുടലക്ഷ്യമെന്ന് പോലിസ് പറഞ്ഞു

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി എം ബൈജു , സബ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് കെ ദാസ്, ആര്‍ ജയപ്രസാദ്, എഎസ്‌ഐ ബൈജു കുര്യന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് രേഖകള്‍ തയ്യാറാക്കി നല്‍കുന്നവരെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it