- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശസ്ത സിനിമ- നാടക നടന് കൈനകരി തങ്കരാജ് അന്തരിച്ചു
സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില് നടക്കും. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്കുട്ടി ഭാഗവതരുടെ മകനാണ്.
കൊല്ലം: പ്രശസ്ത സിനിമ- നാടക നടന് കൈനകരി തങ്കരാജ് (77) അന്തരിച്ചു. കരള് രോഗബാധയെ തുടര്ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില് വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില് നടക്കും. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്കുട്ടി ഭാഗവതരുടെ മകനാണ്.
കെഎസ്ആര്ടിസിയിലെയും കയര്ബോര്ഡിലെയും ജോലി ഉപേക്ഷിച്ചാണ് തങ്കരാജ് അഭിനയത്തിലേക്ക് പ്രവേശിച്ചത്. നാടകരംഗത്തു നിന്നും വിലക്ക് ഏര്പ്പെടുത്തിയപ്പോള് സിനിമയിലെത്തി. പ്രേം നസീര് നായകനായ ആനപ്പാച്ചന് ആയിരുന്നു ആദ്യ സിനിമ. പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു കഥാപാത്രം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്, തുടങ്ങിയ ചിത്രങ്ങളില് അഭിനയിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്. അണ്ണന് തമ്പി, ആമേന്, ലൂസിഫര്, ഇഷ്ക്, ഹോം തുടങ്ങിയ സിനിമകളിലെ ശ്രദ്ധയമായ വേഷങ്ങള് കൈകാര്യം ചെയ്തു.
RELATED STORIES
പഞ്ചാബ് ഉപതിരഞ്ഞെടുപ്പ്; എഎപി മൂന്ന് സീറ്റില് മുന്നില്; ഒരിടത്ത്...
23 Nov 2024 8:24 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന് സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTജാര്ഖണ്ഡില് കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്ഖണ്ഡില് ലീഡ് തിരിച്ചുപിടിച്ച് കോണ്ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില് വന്കുതിപ്പുമായി ബിജെപി സഖ്യം; ജാര്ഖണ്ഡില് ഇന്ത്യാ...
23 Nov 2024 4:45 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMT