Kerala

കര്‍ഷകര്‍ക്ക് പിന്തുണയുമായി കൊച്ചിയില്‍ റാലി; കേന്ദ്രം കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നുവെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍

ലോകസഭയില്‍ ഭൂരിപക്ഷമുണ്ടായതുകൊണ്ടു മാത്രം എന്തും ചെയ്യാമെന്നു കരുതുന്ന ഭരണാധികാരിക്ക് ഉണ്ടാകുന്നത് താത്കാലിക നേട്ടം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ടര്‍, കലപ്പയേന്തിയ കര്‍ഷകന്‍, വിവിധ കാര്‍ഷികോ പകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തപ്പെട്ട റാലി മേനക ജംഗ്ഷന്‍ ചുറ്റി തിരികെ മറൈന്‍ഡ്രൈവില്‍ ഹെലിപാഡിനു സമീപം സമാപിച്ചു. സമാപന സമ്മേളനം പ്രഫ എം കെ സാനു ഉദ്ഘാടനം ചെയ്തു

കര്‍ഷകര്‍ക്ക് പിന്തുണയുമായി കൊച്ചിയില്‍ റാലി; കേന്ദ്രം കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നുവെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍
X

കൊച്ചി:കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഒരു മാസത്തിലേറെക്കാലമായി കര്‍ഷകര്‍ നടത്തിവരുന്ന പോരാട്ടത്തിന് കേരള ജനതയുടെ പേരില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ് ഇന്ത്യന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ മനുഷ്യാവകാശ-സാമൂഹിക പ്രസ്ഥാനങ്ങള്‍ ഒന്നുചേര്‍ന്ന് കൊച്ചിയില്‍ കര്‍ഷക റാലിയും ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തി.കച്ചേരിപ്പടി ഗാന്ധി സ്മൃതി മണ്ഡപത്തില്‍നിന്നും ആരംഭിച്ച റാലി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്ന നിയമങ്ങളാണ് മോദി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി.ലോകസഭയില്‍ ഭൂരിപക്ഷമുണ്ടായതുകൊണ്ടു മാത്രം എന്തും ചെയ്യാമെന്നു കരുതുന്ന ഭരണാധികാരിക്ക് ഉണ്ടാകുന്നത് താത്കാലിക നേട്ടം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ട്രാക്ടര്‍, കലപ്പയേന്തിയ കര്‍ഷകന്‍, വിവിധ കാര്‍ഷികോ പകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തപ്പെട്ട റാലി മേനക ജംഗ്ഷന്‍ ചുറ്റി തിരികെ മറൈന്‍ഡ്രൈവില്‍ ഹെലിപാഡിനു സമീപം സമാപിച്ചു. സമാപന സമ്മേളനം പ്രഫ എം കെ സാനു ഉദ്ഘാടനം ചെയ്തു.ജനാധിപത്യം എന്നത് ഇന്ത്യയെന്ന മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം വെറുമൊരു വാക്കല്ലെന്നും നമ്മുടെ ദേശത്തിന്ഡഫെ ആത്മാവിന് ഭരണഘടനാ ശില്പികള്‍ നല്‍കിയ പേരാണെന്നും പ്രഫ എം കെ സാനു പറഞ്ഞു.രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മര്യാദകളും നിസ്സങ്കോചം തിരസ്‌കരിച്ചുകൊണ്ട് കര്‍ഷക വിരുദ്ധമായ നിയമ നിര്‍മ്മാണം നടത്തുകവഴി കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ നാളെകളില്‍ ഒരു ജനതയെ ആകമാനംതന്നെ ഭിക്ഷാപാത്രവുമായി നിറുത്തുവാനുള്ള ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


സമാപന സമ്മേളനത്തില്‍ കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാര്‍ മുതിര്‍ന്ന കര്‍ഷകനെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രഫ. കെ അരവിന്ദാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. നാഷണല്‍ കിസാന്‍ മഹാ സംഘ് ദേശീയ കോഡിനേറ്റര്‍ കെ വി ബിജു ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഐഎച്ച് ആര്‍ ഡബ്ല്യു കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എം എല്‍ എ,തോമസ് മാത്യു, സ്വരാജ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. കെ ബി വേണുഗോപാല്‍, ജിസിഡി ഡബ്ല്യു ജനറല്‍. സെക്രട്ടറി ജോര്‍ജ്ജ് കാട്ടുനിലത്ത്, ഗാന്ധിയന്‍ കളക്റ്റീവ് സെക്രട്ടറി വി എം മൈക്കിള്‍, അഡ്വ. ജോണ്‍ ജോസഫ്, ഏകതാ പരിഷത്ത് പ്രസിഡന്റ് പവിത്രന്‍ തില്ലങ്കേരി, എസ് എം സൈനുദ്ദീന്‍, പ്രഫ. സൂസന്‍ ജോണ്‍, ആദം അയൂബ്, അഡ്വ. കെ വി ഭദ്രകുമാരി, സി. അഡ്വ. ടീന ജോസ്, ജ്യോതിവാസ് പറവൂര്‍, പി എം ദിനേശന്‍, ടി സി സുബ്രഹ്മണ്യന്‍, കെ ഒ സുധീര്‍, പി എ പ്രേംബാബു, ജോര്‍ജ്ജ് കട്ടിക്കാരന്‍, വി സി ജെന്നി പ്രസംഗിച്ചു.ടി ജി തമ്പി, കെ ഡി മാര്‍ട്ടിന്‍, പി ജെ ജോബ്, സാദിക്ക് മുഹമ്മദ്, ലിസി ബേബി, ജെറോം പുതുശ്ശേരി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.കര്‍ഷക പ്രക്ഷോഭത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടും 2021 കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ടും വിവിധ സംഘടന നേതാക്കള്‍ തീപ്പന്തം തെളിയിച്ചുകൊണ്ട് പ്രതിജ്ഞയെടുത്തു.

Next Story

RELATED STORIES

Share it