Kerala

ഫാത്തിമയുടെ മരണം: പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും.

ഫാത്തിമയുടെ മരണം: പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
X

തിരുവനന്തപുരം: മദ്രാസ് ഐഐടിയില്‍ മരിച്ച ഫാത്തിമ ലത്തീഫിന്റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും.

നിയമസഭയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയെ കൂടാതെ ഡിജിപിയെ കണ്ടും മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പങ്കുവയ്ക്കും. അതിനിടെ, വിഷയം ചര്‍ച്ച ചെയ്യാന്‍ ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. എന്‍ കെ പ്രേമചന്ദ്രനാണ് ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി പ്രധാനമന്ത്രിയെ കാണും.

മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it