- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തും: മന്ത്രി ടി എം തോമസ് ഐസക്
വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവര്‍ത്തനം ഉണ്ടാകണം.വാട്ടര്‍ മെട്രോ പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന സംയോജിത പ്രോജക്റ്റുകള്‍ നഗരസഭകളില്‍ ആവിഷ്‌ക്കരിക്കണം
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിദേശ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക് . എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ധനമന്ത്രി കൊച്ചിക്കൊപ്പം പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായ പരിവര്‍ത്തന ഘട്ടത്തിലേക്ക് ചുവട് വെക്കുന്ന കേരളത്തില്‍ കൊച്ചി നഗരം പ്രധാന പങ്ക് വഹിക്കുമെന്നും വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവര്‍ത്തനം ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു.വാട്ടര്‍ മെട്രോ പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന സംയോജിത പ്രോജക്റ്റുകള്‍ നഗരസഭകളില്‍ ആവിഷ്‌ക്കരിക്കണം. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കണമെന്നും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുമായുള്ള സംവാദത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.സുസ്ഥിര നിലനില്‍പ്പിന് സാമ്പത്തിക മേഖലയില്‍ പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്. നിലവിലെ സാഹചര്യത്തില്‍ നിന്നും വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവര്‍ത്തനം ഉണ്ടാകണം. നൂതന പരിവര്‍ത്തനത്തിന് ആഗോള സാമ്പത്തിക പരിതസ്ഥിതി മാറിയിരിക്കുകയാണ്. അതിനാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പുനര്‍രൂപീകരണം ആവശ്യമാണ്. മൈക്രോ പ്ലാനിങ്ങിലൂടെ ഉപജീവന തൊഴിലുകള്‍ നല്‍കുകയും ദാരിദ്ര്യ നിര്‍മ്മാര്‍ജനം സാധ്യമാകുകയും ചെയ്യും. അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നിവ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയുടെ വികസനത്തിനായി നിര്‍ദേശങ്ങള്‍ എംഎല്‍എമാരും വ്യവസായികളും കൗണ്‍സിലര്‍മാരും സമര്‍പിച്ച് ധനമന്ത്രിക്ക് മുന്നിലെത്തി. കൊച്ചിക്ക് ഹരിത പ്രോട്ടോക്കോള്‍ വേണമെന്നും ലഹരി മാഫിയക്ക് തടയിടണം എന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. കടമ്പ്രയാറില്‍ രാസമാലിന്യം അടിയുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ സമയബന്ധിതമായി വികസന പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നു കെ ജെ മാക്‌സി എം എല്‍ എ പറഞ്ഞു . ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സിസ്റ്റം നിലവില്‍ വന്നാല്‍ ഏറ്റവും നല്ല മൊബിലിറ്റി ഹബ്ബായി കൊച്ചി നഗരം മാറുമെന്ന് കെ എം ആര്‍ എല്‍ എം ഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
കെപിഎംജി ഇന്‍ഫ്രാസ്ട്രക്ചര്‍ ചെയര്‍മാന്‍ ഏലിയാസ് ജോര്‍ജ് പൊതുഗതാഗതത്തിലേക്ക് സകലരും മാറേണ്ട സാഹചര്യവും അതിന്റെ തടസവും വിശദീകരിച്ചു. ടൂറിസം മേഖലയിലയില്‍ ഭൂമിശാസ്ത്രം അടിസ്ഥാനമാക്കിയുള്ള ആഗോള പ്രചാരണം നടത്തുന്നത് ടൂറിസം മേഖലയിലെ വളര്‍ച്ചക്ക് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പൈതൃക സംരക്ഷണം നടത്തികൊണ്ട് ഫ്‌ലാറ്റ്ഷിപ്പ് പ്രോജെക്റ്റുകള്‍ കൂടുതല്‍ ആകര്‍ഷണം ആക്കി മാറ്റണമെന്ന് ബാബു രാജീവ് ഐ എ എസ് പറഞ്ഞു . നഗര കൃഷി വ്യാപിപ്പിക്കണമെന്നും കണ്ടല്‍ വളരുകയും കായല്‍ നികന്നു പോകുന്നതിനെക്കുറിച്ചു പഠനം നടത്തണമെന്നും തേവര എസ് എച് കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഫാ . പ്രശാന്ത് പറഞ്ഞു. ബില്‍ഡ് ടു ലാസ്റ്റ് എന്ന ആശയം മുന്‍നിര്‍ത്തി വേണം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് വ്യവസായി നവാസ് മീരാന്‍ പറഞ്ഞു .
100 ദിവസത്തേക്ക് ആക്ഷന്‍ പ്ലാന്‍ തയാറാക്കി അവലോകനം ചെയ്ത് പ്രവര്‍ത്തിച്ചാല്‍ വികസനം വേഗത്തിലാക്കാമെന്നു ടി സി സി മാനേജര്‍ ഹരികുമാര്‍ അഭിപ്രായപ്പെട്ടു .എല്ലാകാലത്തും കൊച്ചിക്ക് വേണ്ട പരിഗണന ബജറ്റില്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഏറ്റെടുത്ത് നടപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ് ഉണ്ടാകുമെന്നും ധനമന്ത്രി പ്രതികരിച്ചു. കൊച്ചിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടര്‍ എസ് സുഹാസിനെ മന്ത്രി അഭിനന്ദിച്ചു . വിവിധ കനാലുകളുടെ നവീകരണത്തിന് ഇറിഗേഷന്‍ വകുപ്പ് , ജലസേചന വകുപ്പ് മന്ത്രി എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അവലോകന യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷത വഹിച്ചു . ജില്ലാ കലക്ടര്‍ എസ് സുഹാസ്, ജി സി ഡി എ ചെയര്‍മാന്‍ വി സലിം , ഡി സി പി ഐശ്വര്യ ഡോങ്രെ, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ സി ഇ ഒ ജാഫര്‍ മാലിക്,കൊച്ചിയിലെ വ്യാസവസായ പ്രതിനിധികള്‍, ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ , കൗണ്‍സിലര്‍മാര്‍ , കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
RELATED STORIES
തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMT