Kerala

കൊവിഡ് 19: മലപ്പുറത്ത് 50 ഓളം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു

പെരിന്തല്‍മണ്ണ ഫയര്‍ ഓഫിസിലെ 37 ജീവനക്കാരും മറ്റു അഗ്‌നിശമന ഓഫിസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയത്.

കൊവിഡ് 19: മലപ്പുറത്ത് 50 ഓളം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു
X

മലപ്പുറം: ജില്ലയില്‍ 50 ഓളം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണയിലെ അഗ്‌നിശമനസേനയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. പെരിന്തല്‍മണ്ണ ഫയര്‍ ഓഫിസിലെ 37 ജീവനക്കാരും മറ്റു അഗ്‌നിശമന ഓഫിസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയത്.അതേസമയം എടപ്പാള്‍ ഗ്രാമപഞ്ചായത്തില ഒരു ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രാമപഞ്ചായത്ത് ഓഫിസും അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം എത്തിച്ച് നല്‍കിയത് ഈ ഡ്രൈവറായിരുന്നു. ഈ വ്യക്തിയുമായി പഞ്ചായത്ത് ഓഫിസിലെ മിക്കവര്‍ക്കും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ജീവനക്കാരോട് എല്ലാവരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മലപ്പുറത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇന്നലെ മാത്രം ജില്ലയില്‍ 14 പേര്‍ക്കാണ് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധയേറ്റത് സമ്പര്‍ക്കത്തിലൂടെയാണ്.എട്ട് പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികില്‍സയിലാണ്.



Next Story

RELATED STORIES

Share it