- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാര്‍ക്കറ്റുകളിലെ മീന്‍വില ഓണ്‍ലൈനായി അറിയാനുള്ള പദ്ധതിയുമായി സിഎംഎഫ്ആര്‍ഐ
മല്‍സ്യ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, അതാത് മാര്‍ക്കറ്റുകളിലെ തത്സമയ മീന്‍വില എന്നിവ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മല്‍സ്യങ്ങളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മല്‍സ്യത്തൊഴിലാളികള്‍, ഉപഭോക്താക്കള്‍, വിതരണക്കാര്‍, മല്‍സ്യ സംസ്‌കരണവ്യവസായികള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്ന് സിഎംഎഫ്ആര്‍ഐ അവകാശപ്പെടുന്നു.രാജ്യത്തെ 1500 മല്‍സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
കൊച്ചി: മല്‍സ്യമാര്‍ക്കറ്റുകളിലെ മീന്‍വില ഓണ്‍ലൈനായി അറിയാന്‍ സംവിധാനം വരുന്നു. മല്‍സ്യമാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്നത്. മല്‍സ്യ മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, അതാത് മാര്‍ക്കറ്റുകളിലെ തത്സമയ മീന്‍വില എന്നിവ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും വാണിജ്യപ്രാധാന്യ മല്‍സ്യങ്ങളുടെ ഇ-ലേലത്തിന് അവസരമൊരുക്കുന്നതിനുമുള്ള സംവിധാനം വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മല്‍സ്യത്തൊഴിലാളികള്‍, ഉപഭോക്താക്കള്‍, വിതരണക്കാര്‍, മല്‍സ്യ സംസ്‌കരണവ്യവസായികള്‍ എന്നിവര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിതെന്ന് സിഎംഎഫ്ആര്‍ഐ അവകാശപ്പെടുന്നു.രാജ്യത്തെ 1500 മല്‍സ്യമാര്‍ക്കറ്റുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലാന്‍ഡിംഗ് സെന്ററുകള്‍, മൊത്തവ്യാപാര മാര്‍ക്കറ്റുകള്‍, ചില്ലറവ്യാപാര മാര്‍ക്കറ്റുകള്‍, കൃഷിഉല്‍പാദന മാര്‍ക്കറ്റുകള്‍ എന്നിവ ഇതില്‍പെടും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആര്‍ഐ പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍, കേരളമുള്‍പ്പെടെ ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കറ്റുകളാണ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഓരോ മാര്‍ക്കറ്റുകളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും ആഴ്ചതോറുമുള്ള മീന്‍വിലയും ഇലക്ട്രോണിക് ടാബ് വഴി ശേഖരിച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കും. മാര്‍ക്കറ്റുകളുടെ സ്ഥിതിവിവരം, വിപണന സമയം, ഗതാഗത സൗകര്യം, മീന്‍ വരവ്, വിപണനം നടത്തുന്ന മത്സ്യയിനങ്ങള്‍, ആവശ്യക്കാരേറെയുള്ള മത്സ്യം, അടിസ്ഥാന സൗകര്യങ്ങള്‍, 150 ഓളം മല്‍സ്യങ്ങളുടെ ശരാശരി വില എന്നിവ ശേഖരിക്കും. ഇവ ഓണ്‍ലൈനായി എന്‍എഫ്ഡിബി (www.nfdb.gov.in), സിഎംഎഫ്ആര്‍ഐ (www.cmfri.org.in) വെബ്സൈറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മുതല്‍ അറിയാനാകും. പിന്നീട്, ഇതിന് മാത്രമായി പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. കേരളത്തിലെ 50 മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ക്ക് പരിശീലനവും ബോധവല്‍ക്കരണവും നല്‍കി. സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക-സാമ്പത്തിക അവലോകന വിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ശ്യാം എസ് സലീമാണ് പദ്ധതിയുടെ മുഖ്യ ഗവേഷകന്‍
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT