Kerala

വയനാട് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 3,626 പേര്‍

നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്.

വയനാട് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 3,626 പേര്‍
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 23ന് ഡല്‍ഹിയില്‍നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 62 കാരന്‍, ജൂണ്‍ 14ന് മുംബൈയില്‍നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂപ്പൈനാട് സ്വദേശികളായ ഒമ്പതംഗ കുടുംബത്തിലെ പത്തുവയസ്സുകാരി, 28 കാരി, 56 കാരി, 65 കാരന്‍ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ കുടുംബത്തിലെ ഏഴ് വയസ്സുള്ള കുട്ടിയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സയിലുണ്ട്. വെള്ളിയാഴ്ച നിരീക്ഷണത്തിലായ 252 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3,626 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 40 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 344 പേര്‍ ഉള്‍പ്പെടെ 1639 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

283 പേര്‍ ഇന്നലെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,994 സാംപിളുകളില്‍ 2515 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,462 പേരുടെ ഫലം നെഗറ്റീവും 56 എണ്ണം പോസിറ്റീവുമാണ്. 474 സാംപിളുകളുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. സാമൂഹികവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍നിന്നും 4,418 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3,786 ല്‍ 3,756 എണ്ണം നെഗറ്റീവാണ്.

Next Story

RELATED STORIES

Share it