Kerala

പ്രളയം: മാധവ് ഗാഡ്ഗില്‍ റിപോര്‍ട് ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ പരിഹാസ കഥാപാത്രങ്ങളാക്കിയെന്ന് വി ഡി സതീശന്‍ എംഎല്‍എ

മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്നല്ല, ചര്‍ച്ചയെങ്കിലും ചെയ്യണമെന്ന് നിയമസഭയില്‍ തങ്ങള്‍ ഏഴ് എംഎല്‍എമാര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ പലരുടെയും പരിഹാസപാത്രങ്ങളായി തങ്ങള്‍ മാറി.അനധികൃതവും അശാസ്ത്രീയവുമായ കരിങ്കല്‍ ഖനനത്തിന് നിയന്ത്രണം വേണമെന്ന് അര ഡസന്‍ പ്രാവശ്യമെങ്കിലും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ.ക്വാറി മാഫിയ അത്രയും ശക്തമാണ്. പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക ഘടനയെ തകര്‍ത്തതാണ് മലയിടിച്ചിലുകളുടെ പരമ്പര കേരളത്തിലുണ്ടാക്കിയതെന്നും വി ഡി സതീശന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു

പ്രളയം: മാധവ് ഗാഡ്ഗില്‍ റിപോര്‍ട് ചര്‍ച്ച ചെയ്യണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ പരിഹാസ കഥാപാത്രങ്ങളാക്കിയെന്ന് വി ഡി സതീശന്‍ എംഎല്‍എ
X

കൊച്ചി: കേരളത്തില്‍ വീണ്ടും പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ മാധവ് ഗാഡ്ഗില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ രംഗത്ത്. പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക ഘടനയെ തകര്‍ത്തതാണ് മലയിടിച്ചിലുകളുടെ പരമ്പര കേരളത്തിലുണ്ടാക്കിയതെന്നും പശ്ചിമ ഘട്ട സംരക്ഷണത്തിന് കര്‍ശന നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് മൂന്നാമതും പ്രളയമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ നാം അപകടമേഖലയിലാണ് എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്നും വി ഡി സതീശന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് കര്‍ശനമായ നിലപാടെടുക്കണം.മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്നല്ല, ചര്‍ച്ചയെങ്കിലും ചെയ്യണമെന്ന് നിയമസഭയില്‍ തങ്ങള്‍ ഏഴ് എംഎല്‍എമാര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ പലരുടെയും പരിഹാസപാത്രങ്ങളായി തങ്ങള്‍ മാറി.അനധികൃതവും അശാസ്ത്രീയവുമായ കരിങ്കല്‍ ഖനനത്തിന് നിയന്ത്രണം വേണമെന്ന് അര ഡസന്‍ പ്രാവശ്യമെങ്കിലും നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ.ക്വാറി മാഫിയ അത്രയും ശക്തമാണ്. പശ്ചിമഘട്ടത്തിന്റെ സ്വാഭാവിക ഘടനയെ തകര്‍ത്തതാണ് മലയിടിച്ചിലുകളുടെ പരമ്പര കേരളത്തിലുണ്ടാക്കിയതെന്നും വി ഡി സതീശന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ ജില്ലകളിലും ഫ്‌ളഡ് മാപ്പിംഗ് നടത്തി ഹോട് സ്‌പോട്ടുകള്‍ നിശ്ചയിക്കണം.കാലാവസ്ഥാ നിരീക്ഷണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.ഡാം മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഭൂവിനിയോഗത്തിനും തരം മാറ്റത്തിനും കര്‍ശനമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം.പ്രളയബാധിത പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാകണം.ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി പ്രത്യേകമായി നിര്‍മ്മിച്ച ഷെല്‍ട്ടറുകള്‍ വേണം.ജില്ലകള്‍ക്ക് പ്രത്യേകമായ ഡിസാസ്റ്റര്‍ മാനേജുമെന്റ് പ്ലാനും റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്ടും വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.എല്ലാത്തിനും ഉപരിയായി എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി ശാസ്ത്രീയമായി ഈ വെല്ലുവിളിയെ നേരിടണമെന്നും നമ്മുക്ക് അതിന് കഴിയുമെന്നും വി ഡി സതീശന്‍ ചൂെണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it