- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയമുണ്ടായാല്‍ നേരിടാന്‍ തയാറെടുപ്പുമായി എസ്ഡിപിഐ ;മുന്നൊരുക്കം തുടങ്ങി
ജില്ലയെ മൂന്ന് ഭാഗമായി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മലയോര മേഖലയും മധ്യമേഖലയും തീരമേഖലയും. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ വിജയിച്ച മാതൃകയാണിത്.നമ്മുടെ നാട്ടില്‍ കഴിഞ്ഞ രണ്ടു മണ്‍സൂണ്‍ കാലവും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിരുന്നു.ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊടൊപ്പം മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ രണ്ട് വര്‍ഷങ്ങളിലും എസ്ഡിപിഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
കൊച്ചി: കാലവര്‍ഷത്തെയും പ്രളയത്തേയും നേരിടാന്‍ ജൂണ്‍ ആദ്യത്തില്‍ ഒരാഴ്ചക്കാലം പ്രളയ മുന്നൊരുക്കം നടത്താന്‍ അടിയന്തിരമായി ചേര്‍ന്ന എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.വിവിധ ഗവേഷണ സ്ഥാപനങ്ങളും കാലാവസ്ഥ പഠന വിഭാഗങ്ങളും അതിതീവ്ര മഴയും പ്രളയ സാധ്യതയും പ്രവചിച്ചു കഴിഞ്ഞതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്ന് മുന്നൊരുക്കത്തിന് തീരുമാനിച്ചത്.ജില്ലയെ മൂന്ന് ഭാഗമായി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മലയോര മേഖലയും മധ്യമേഖലയും തീരമേഖലയും. 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ വിജയിച്ച മാതൃകയാണിത്.നമ്മുടെ നാട്ടില്‍ കഴിഞ്ഞ രണ്ടു മണ്‍സൂണ്‍ കാലവും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിരുന്നു.ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊടൊപ്പം മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ രണ്ട് വര്‍ഷങ്ങളിലും എസ്ഡിപിഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
ഇനിയൊരു ദുരന്തം നമ്മുടെ നാടിന് വരാതിരിക്കാനുള്ള മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. ഇനി വേണ്ടത് കഴിവിന്റെ പരമാവധിയുള്ള അതിജീവന മുന്നൊരുക്കങ്ങളാണ്. കഴിഞ്ഞ പ്രളയ സമയത്തു ഏറ്റവും അഭിമാനിക്കാവുന്ന സേവന പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന എസ്ഡിപിഐ ഈ പ്രളയ സാധ്യതയെയും നേരിടാന്‍ തയ്യാറായി കഴിഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കാന്‍ കൊവിഡ് ഭീതി കൂടിയുണ്ട്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തന്നെ എസ്ഡിപിഐ കേഡര്‍മാര്‍ രംഗത്തുണ്ടാകും. അതിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ നേതൃ തലത്തില്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ കേന്ദ്രത്തിലും, ജില്ലയുടെ മൂന്ന് മേഖലകളിലും ഹെല്‍പ് ലൈന്‍ ആരംഭിക്കും. ആവശ്യമായ വിവരങ്ങള്‍ വീടുകളിലെത്തി പ്രവര്‍ത്തകര്‍ നല്‍കും.
സേവന സന്നദ്ധരായ വോളണ്ടിയര്‍ വിംഗ്, ഫൈബര്‍ ബോട്ടുകള്‍, പിക് അപ് വാനുകള്‍, മരം മുറിക്കാന്‍ കട്ടറുകള്‍, ജനറേറ്റര്‍, ഹാലജന്‍ ലൈറ്റ് സെറ്റുകള്‍, വാഹനങ്ങളുടെ ട്യൂബുകള്‍, ചങ്ങാടങ്ങള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ തയ്യാറായി കഴിഞ്ഞു. അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ വാഹനങ്ങള്‍, ക്രെയ്‌നുകള്‍, മണ്ണുമാന്തിയന്ത്രങ്ങള്‍ തുടങ്ങിയവ മൂന്ന് മേഖലകളിലും സമാഹരിക്കും.ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുമ്പോള്‍ കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ഓണ്‍ലൈനില്‍ ചേര്‍ന്ന മീറ്റിംഗില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, ഷീബ സഗീര്‍, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, നാസര്‍ ഏളമന, റഷീദ് എടയപ്പുറം, ഷാനവാസ് പുതുക്കാട്, എന്‍ കെ നൗഷാദ്, ഷാനവാസ് കൊടിയന്‍, യാഖൂബ് സുല്‍ത്താന്‍, അമീര്‍ എടവനക്കാട്, മനാഫ് കൊച്ചി, കുമ്പളം നിയാസ്, ഷിഹാബ് പടന്നാട്ട്, സൈനുദ്ദീന്‍ പള്ളിക്കര, ഷിഹാബ് വല്ലം, ടി എം മൂസ, കബീര്‍ കാഞ്ഞിരമറ്റം, ഹാരിസ് ഉമര്‍ പങ്കെടുത്തു.
RELATED STORIES
സ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMT