Kerala

ഭക്ഷ്യസുരക്ഷാ പരിശോധന; രണ്ടാഴ്ചയ്ക്കിടെ പൂട്ടിച്ചത് 44 സ്ഥാപനങ്ങള്‍, 1,316 എണ്ണത്തിന് നോട്ടീസ്

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ശുചിത്വനിലവാരം ഉറപ്പുവരുത്താന്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ആഗസ്ത് 21 മുതലാണ് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിവന്നത്. ആദ്യഘട്ട പരിശോധനയില്‍ 3,359 സ്ഥാപനങ്ങളാണ് പരിശോധിച്ചത്.

ഭക്ഷ്യസുരക്ഷാ പരിശോധന; രണ്ടാഴ്ചയ്ക്കിടെ പൂട്ടിച്ചത് 44 സ്ഥാപനങ്ങള്‍, 1,316 എണ്ണത്തിന് നോട്ടീസ്
X

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ താഴുവീണത് 44 സ്ഥാപനങ്ങള്‍ക്ക്. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ശുചിത്വനിലവാരം ഉറപ്പുവരുത്താന്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ആഗസ്ത് 21 മുതലാണ് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിവന്നത്. ആദ്യഘട്ട പരിശോധനയില്‍ 3,359 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. അതില്‍ 20,55,000 രൂപ പിഴ ഈടാക്കുകയും 1,316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 347 ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു.

തിരുവനന്തപുരത്തും എറണാകുളത്തും 10 വീതവും കൊല്ലത്ത് ഒമ്പതും ആലപ്പുഴയില്‍ ആറും മലപ്പുറത്തും കോഴിക്കോടും മൂന്നുവീതവും സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 243 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കൊല്ലത്ത് 307 സ്ഥാപനങ്ങള്‍ പരിശോധിച്ചപ്പോള്‍ 137 എണ്ണത്തിനാണ് നോട്ടീസ് നല്‍കിയത്. പത്തനംതിട്ടയില്‍ 76 സ്ഥാപനങ്ങള്‍ക്കും ആലപ്പുഴയില്‍ 121 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. കോട്ടയത്ത് 299 സ്ഥാപനങ്ങളില്‍ 103 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 31 എണ്ണത്തിന് പിഴ ഈടാക്കാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. മറ്റു ജില്ലകളില്‍ നടപടിക്ക് വിധേയമായ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ. പരിശോധന നടത്തിയത്, നോട്ടീസ് നല്‍കിയത് ക്രമത്തില്‍. ഇടുക്കി: 31- 9, പത്തനംതിട്ട: 186- 76, എറണാകുളം: 367-187, തൃശൂര്‍: 176- 63, പാലക്കാട്: 333- 90, മലപ്പുറം: 350- 141, കോഴിക്കോട്: 306- 95, വയനാട്: 156- 33, കണ്ണൂര്‍: 223- 33, കാസര്‍ഗോഡ്: 101- 68.

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശനമായ ഭക്ഷ്യസുരക്ഷാ പരിശോധനയാണ് നടന്നുവരുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ടോള്‍ഫ്രീ നമ്പരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കണം. ചൂട് പായസം, പ്ലാസ്റ്റിക്ക് കവറുകളില്‍ ഒഴിവാക്കേണ്ടതാണ്. അനുവദനീയമായ ഫുഡ് ഗ്രേഡ് അലുമിനിയം ഫോയില്‍ കവറുകളില്‍ (ഐഎസ് 8970) മാത്രം ഭക്ഷണ സാധനം പാഴ്‌സല്‍ ആക്കി നല്‍കാന്‍ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങള്‍ പൊതിയാനോ സൂക്ഷിക്കാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പര്‍ കര്‍ശനമായി ഉപയോഗിക്കാനോ പാടില്ല. കര്‍ശനമായ പരിശോധന വരുംദിവസങ്ങളില്‍ തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it