Kerala

സബ്ബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടല്‍; യുവാവ് പോലിസ് പിടിയില്‍

തിരുവനന്തപുരം പൊടിക്കോണം,സൂര്യനഗര്‍,അക്കോട്ട് വീട് ശ്രീജിത്(26) ആണ് അമ്പലമേട് പോലിസ് പിടിയിലായത്.വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ അനിലിന്റെ പക്കല്‍ നിന്നും 54,400 രൂപ ശ്രീജിത് കൈക്കലാക്കി

സബ്ബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടല്‍; യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: സ്‌പെഷ്യല്‍ സ്‌ക്വാഡ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പോലിസ് പിടിയില്‍.തിരുവനന്തപുരം പൊടിക്കോണം,സൂര്യനഗര്‍,അക്കോട്ട് വീട് ശ്രീജിത്(26) ആണ് അമ്പലമേട് പോലിസ് പിടിയിലായത്.വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ അനിലിന്റെ പക്കല്‍ നിന്നും 54,400 രൂപ ശ്രീജിത് കൈക്കലാക്കി.എന്നാല്‍ പണം കൈപ്പറ്റിയെങ്കിലും ജോലി തരപ്പെടുത്തി നല്‍കാതെ ശ്രീജിത് അനിലിനെ കബളിപ്പിക്കുകയായിരുന്നു.അനിലിന്റെ പക്കല്‍ നിന്നും വാങ്ങിയ സര്‍ട്ടിഫിക്കറ്റും ശ്രീജിത് മടക്കി നല്‍കയില്ലെന്നും പോലിസ് പറഞ്ഞു.ഐപിസി 406,419,420 വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.സമാന രീതിയിലുള്ള കുടുതല്‍ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it